മദ്യപാനം മൂലം വര്‍ഷം യൂറോപ്പില്‍ മരിക്കുന്നത് എട്ട് ലക്ഷം പേര്‍

മദ്യപാനം മൂലം വര്‍ഷം യൂറോപ്പില്‍ മരിക്കുന്നത് എട്ട് ലക്ഷം പേര്‍

Breaking News Europe

മദ്യപാനം മൂലം വര്‍ഷം യൂറോപ്പില്‍ മരിക്കുന്നത് എട്ട് ലക്ഷം പേര്‍

ബ്രസ്സല്‍സ്: മദ്യപാനം മൂലം വര്‍ഷം എട്ട് ലക്ഷം പേര്‍ യൂറോപ്പില്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.

ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ മദ്യ ഉപയോഗം യൂറോപ്യന്‍ ഭൂഖണ്ഡത്തിലാണ്. യൂറോപ്പിലെ മരണങ്ങളില്‍ പതിനൊന്നില്‍ ഒന്ന് മദ്യപാനവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.

മദ്യപാനികളില്‍ കുടുംബ വഴക്ക്, സംഘര്‍ഷങ്ങള്‍, പരിക്ക് മുതലായവ കൂടുതലാണ്. പ്രായപൂര്‍ത്തിയാകാത്തവരുടെ മദ്യപാനം തലച്ചോറിന്റെ വികാസനത്തെ ബാധിക്കുന്നു.

പഠിച്ചെടുക്കാനുള്ള കഴിവും ഓര്‍മ്മശക്തിയും കുറയാനിടയാകം. യുവാക്കളില്‍ പരിക്കുമൂലം അംഗവൈകല്യത്തിനും അകാല മരണത്തിനും മദ്യപാനം കാരണമാകുന്നു.

യൂറോപ്പിലെ കിഴക്കന്‍ രാജ്യങ്ങളിലാണ് മദ്യപാനവുമായി ബന്ധപ്പെട്ട മരണനിരക്ക് ഉയര്‍ന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.