നൈജീരിയായില്‍ പാസ്റ്ററും കുടുംബവും ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു

Africa Breaking News

നൈജീരിയായില്‍ പാസ്റ്ററും കുടുംബവും ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു
ജോസ്: നൈജീരിയായില്‍ പാസ്റ്ററും ഭാര്യയും 3 മക്കളും ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ആഗസ്റ്റ് 28-ന് ചൊവ്വാഴ്ച മദ്ധ്യ നൈജീരിയായിലെ പ്ളേറ്റോ സംസ്ഥാന തലസ്ഥാനമായ ജോസ് നഗരത്തിനു 30 മൈല്‍ അകലെയുള്ള അബോനോങ്ങിലാണ് സംഭവം. രാത്രി 8 മണിയോടുകൂടി മുസ്ളീം ഫുലാനി തീവ്രവാദി സംഘം ചര്‍ച്ച ഓഫ് ക്രൈസ്റ്റ് ഇന്‍ നേഷന്‍സ് സഭയുടെ ആരാധനാലയത്തിനു മുമ്പില്‍ നിന്ന സഭാ പാസ്റ്റര്‍ റവ. അദാവു ഗിയാങ് വുറിം, ഭാര്യ, 3 കുട്ടികള്‍ എന്നിവര്‍ക്കു നേരെ വെടിവെയ്ക്കുകയായിരുന്നു.

നെഞ്ചില്‍ വെടിയേറ്റ പാസ്റ്റര്‍ താഴെ വീണു. ഭാര്യ ബാത്ത് റൂമിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. 3 കുട്ടികളും കൊല്ലപ്പെട്ടു. അക്രമികള്‍ വെടിവെച്ചതിനുശേഷം ആരാധനാ ഹാളും അഗ്നിക്കിരയാക്കി. പാസ്റ്ററുടെയും മക്കളുടെയും ജഡം കത്തിക്കരിഞ്ഞ നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. ഇവരെ കൂടാതെ 3 പേര്‍ കൂടി കൊല്ലപ്പെട്ടു.

95 വീടുകള്‍ നശിപ്പിച്ചു. ഇവരുടെ വീടും ആരാധനാലയത്തോടു ചേര്‍ന്നാണ്. കഴിഞ്ഞ ജൂലൈ മാസത്തില്‍ തീവ്രവാദികള്‍ നടത്തിയ സംഘടിത ആക്രമണത്തില്‍ 200 ക്രൈസ്തവര്‍ കൊല്ലപ്പെട്ട പ്രദേശമാണ് പാസ്റ്റര്‍ അദാവുവിന്റേത്.