ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് രജത ജൂബിലി കണ്വന്‍ഷന്‍ നവംബറില്‍

Breaking News India

ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് രജത ജൂബിലി കണ്വന്‍ഷന്‍ നവംബറില്‍
മുംബൈ: ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് രജത ജൂബിലി കണ്വന്‍ഷന്‍ നവംബര്‍ 12-15 വരെ നവി മുംബൈ മാനസരോവറില്‍ നടക്കും.

കണ്വന്‍ഷനോടനുബന്ധിച്ച് സമ്മേളനങ്ങള്‍ , പി വൈ പി എ സമ്മേളനം എന്നിവ നടക്കും. കണ്വന്‍ഷന്റെ അനുഗ്രഹത്തിനായി ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രാര്‍ഥന ഉണ്ടായിരിക്കും.

 

പാസ്റ്റര്‍ കുര്യന്‍ ചെറിയാന്‍ (പബ്ലിസിറ്റി കണ്വീനര്‍ ‍), മോന്‍സി പി. ജോര്‍ജ്ജ് (സാമ്പത്തികം), എം.സി. വര്‍ഗ്ഗീസ് (പരസ്യം) എന്നിവരടങ്ങിയ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ജൂബിലിയുടെ ഭാഗമായി ബ്രദര്‍ വര്‍ഗീസ് കൊല്ലക്കൊമ്പിലിന്റെ നേതൃത്വത്തില്‍ സ്മരണിക പ്രസിദ്ധീകരിക്കും.

 

പാസ്റ്റര്‍മാരായ പി. ജോയി (പ്രസിഡന്റ്), പാസ്റ്റര്‍ കെ.എ. മാത്യു (സെക്രട്ടറി) തുടങ്ങിയവര്‍ ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റിനു നേതൃത്വം നല്‍കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.