തീവ്രവാദ ഭീഷണി: കെനിയയില്‍ 2000 ക്രിസ്ത്യന്‍ അദ്ധ്യാപകര്‍ ജോലി ഉപേക്ഷിച്ചു

Breaking News Global India Top News

തീവ്രവാദ ഭീഷണി: കെനിയയില്‍ 2000 ക്രിസ്ത്യന്‍ അദ്ധ്യാപകര്‍ ജോലി ഉപേക്ഷിച്ചു
ഗരിസ്സ: കെനിയയില്‍ തീവ്രവാദി സംഘടനയായ അല്‍ ഷബാബിന്റെ ആക്രമണ ഭീഷണിയെത്തിടര്‍ന്ന് ക്രിസ്ത്യനികളായ 2000 സ്കൂള്‍ അദ്ധ്യപകര്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ചു.

 

ഏപ്രില്‍ 2ന് ഗരിസ്സ യൂണിവേഴ്സിറ്റി കോളേജ് കാമ്പസില്‍ 148 ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്ത മാതൃകയില്‍ സ്കൂളുകളിലും ഇനി ഇതുപോലുള്ള തുടര്‍ ആക്രമണങ്ങള്‍ നടത്തുമെന്ന തീവ്രവദികളുടെ ഭീഷണിയെത്തുടര്‍ന്നാണ് അദ്ധ്യാപകര്‍ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായ അദ്ധ്യാപന ജോലി ഉപേക്ഷിക്കേണ്ടി വന്നത്.

 

ഇതിനെത്തുടര്‍ന്ന് രാജ്യത്ത് 95 സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചു പൂട്ടേണ്ടിവന്നു. വടക്കന്‍ കെനിയയിലെ സ്കൂളുകളാണ് അടച്ചു പൂട്ടിയത്. 500 ഓളം മറ്റു സ്കൂളുകളും തങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്. ഇതോടെ രജ്യത്തെ വിദ്യഭ്യാസ മേഖല താറുമാറായിരിക്കുകയാണ്. തീവ്രവദികള്‍ ക്രൈസ്തവ അദ്ധ്യപകരേയും വിദ്യാര്‍ത്ഥികളെയുമാണ് ലക്ഷ്യമാക്കിയിരിക്കുന്നത്. അധികാരികള്‍ തീവ്രവാദി ആക്രമണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published.