നിര്‍ബന്ധിത മത പരിവര്‍ത്തനം തടയാന്‍ പാക്കിസ്ഥാനില്‍ നിയമം വരുന്നു

നിര്‍ബന്ധിത മത പരിവര്‍ത്തനം തടയാന്‍ പാക്കിസ്ഥാനില്‍ നിയമം വരുന്നു

Breaking News Global

നിര്‍ബന്ധിത മത പരിവര്‍ത്തനം തടയാന്‍ പാക്കിസ്ഥാനില്‍ നിയമം വരുന്നു
ഇസ്ളാമബാദ്: ന്യൂനപക്ഷ വിഭാഗങ്ങളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് തടയാന്‍ പാക്കിസ്ഥാനില്‍ നിയമം വരുന്നു, ഇതിനായി 22 അംഗ പാര്‍ലമെന്ററി സമിതി രൂപീകരിച്ചു.

കഴിഞ്ഞ സെപ്റ്റംബറില്‍ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മുസ്ലീം മതത്തിലേക്കു പരിവര്‍ത്തനം നടത്തിയ സംഭവം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതിനു പിന്നാലെയാണ് ഇത്തരമൊരു നടപടി.

മതകാര്യമന്ത്രി നൂറുള്‍ ഫഖ്ക്വാദി, മനുഷ്യാവകാശ വകുപ്പു മന്ത്രി ഷറീന്‍ മാസ്റി, പാര്‍ലമെന്ററി കാര്യ മന്ത്രി അലി മുഹമ്മദ് ഖാന്‍ തുടങ്ങിയവരും സെനറ്റര്‍ അശോക് കുമാറും സമിതിയിലുണ്ട്.

ക്രിസ്ത്യന്‍ ‍, ഹിന്ദു വിഭാഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ മതംമാറ്റി വിവാഹം കഴിക്കുന്നതിനെതിരെ ഏപ്രിലില്‍ പാക്ക് മനുഷ്യാവകാശ കമ്മീഷനും ആശങ്ക പ്രകടിപ്പിച്ചിരുന്നു. സിന്ധ് പ്രവിശ്യയില്‍ മാത്രം കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ആയിരത്തില്‍പ്പരം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

1 thought on “നിര്‍ബന്ധിത മത പരിവര്‍ത്തനം തടയാന്‍ പാക്കിസ്ഥാനില്‍ നിയമം വരുന്നു

  1. Pingback: Homepage

Comments are closed.