ഇനി മക്കളെ കളഞ്ഞ് ഒളിച്ചോടിയാല്‍ മണിയറയല്ല, ജയിലറ.

ഇനി മക്കളെ കളഞ്ഞ് ഒളിച്ചോടിയാല്‍ മണിയറയല്ല, ജയിലറ.

Breaking News India

ഇനി മക്കളെ കളഞ്ഞ് ഒളിച്ചോടിയാല്‍ മണിയറയല്ല, ജയിലറ.
പയ്യന്നൂര്‍ ‍: സ്വന്തം മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവര്‍ക്ക് മണിയറയ്ക്കു പകരം ജയിലറ ഒരുക്കി പോലീസ് കാത്തിരിക്കുന്നു.

ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനാണ് പോലീസിന്റെ ശക്തമായ ഇടപെടല്‍ ‍. മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയമം കര്‍ക്കശമാക്കുന്നത്.

കണ്ണൂരിലെ ജില്ലാ ജഡ്ജിയും പോലീസുദ്യോഗസ്ഥന്മാരും ചേര്‍ന്നുള്ള യോഗത്തിലെടുത്തതാണ് ഈ തീരുമാനം. കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം, ഒളിച്ചോട്ടക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും.

സാധാരണ ഒളിച്ചോട്ടക്കാരെ പിടികൂടി കോടതിയില്‍ ഹാജരാക്കുമ്പോള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് പോകാന്‍ അനുവദിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്.

എന്നാല്‍ ഇനി അതു നടക്കില്ല. മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടമാണെങ്കില്‍ ഇനി മുതല്‍ ഇവര്‍ പോകേണ്ടി വരുന്നത് നേരെ ജയിലിലേക്കാവുമെന്ന് ഉറപ്പ്.

1 thought on “ഇനി മക്കളെ കളഞ്ഞ് ഒളിച്ചോടിയാല്‍ മണിയറയല്ല, ജയിലറ.

  1. Pingback: My Homepage

Comments are closed.