ജുറാസ്സിക് കാലഘട്ടത്തിലെ ജീവിയുടെ ഫോസില്‍ കണ്ടെത്തിയത് രണ്ടു നായ്ക്കുട്ടികള്‍

Breaking News Global

ജുറാസ്സിക് കാലഘട്ടത്തിലെ ജീവിയുടെ ഫോസില്‍ കണ്ടെത്തിയത് രണ്ടു നായ്ക്കുട്ടികള്‍
സ്റ്റോഫോഡ്: ആറരക്കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് മണ്ണടിഞ്ഞ ജീവിയുടെ ഫോസില്‍ കണ്ടെത്തി താരങ്ങളായിരിക്കുകയാണ് രണ്ടു നായ്ക്കുട്ടികള്‍ ‍. ജോണ്‍ ഗോപ്സില്‍ എന്ന ബ്രിട്ടീഷ് നഴ്സിനോടൊപ്പം കടല്‍തീരത്തെത്തിയ വളര്‍ത്തു നായ്ക്കളാണ് ഒരു അത്ഭുത സമ്മാനം പുറം ലോകത്തെത്തിച്ചത്. സ്റ്റോഫോഡിലെ സോമര്‍സെറ്റിലുള്ള കടല്‍ത്തീരത്താണ് വേലിയിറക്ക സമയത്ത് ഫോസില്‍ കണ്ടെത്തിയത്.
നായ്ക്കുട്ടികള്‍ ഒരിടത്തു മണലില്‍ മണ്ണുമാന്തി നില്‍ക്കുന്നതു കണ്ട ഉടമ അങ്ങോട്ടടുത്തുചെന്നു നോക്കിയപ്പോഴാണ് ഏകദേശം അഞ്ചരയടി നീളം വരുന്ന ഫോസില്‍ കണ്ടെത്തിയത്. തുടര്‍ന്നു ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ വിവരം അറിയിച്ചു. പരിശോധനയ്ക്കിടയില്‍ ജുറാസ്സിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇക്തിയോസോര്‍ വിഭാഗത്തില്‍പ്പെട്ട ജീവികളുടേതാണ് ഫോസിലുകളെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഏതിനം ജീവിയാണെന്നു കണ്ടെത്താനുള്ള വിവരങ്ങളൊന്നും ഫോസിലിലില്ല.