ദര്‍ശനമുള്ള സഹോദരിമാര്‍ സഭകള്‍ക്കാവശ്യം റവ. തോമസ് ഫിലിപ്പ്

Breaking News India Kerala Top News

ദര്‍ശനമുള്ള സഹോദരിമാര്‍ സഭകള്‍ക്കാവശ്യം
റവ. തോമസ് ഫിലിപ്പ്
പായിപ്പാട്: ദര്‍ശനവും സമര്‍പ്പണവും ഉള്ള ക്രിസ്തീയ വനിതകളുടെ സേവനമാണ് സഭാ വളര്‍ച്ചയ്ക്കു നിദാനമെന്നും സഭയിലുള്ള എല്ലാ ശുശ്രൂഷകളിലും സഹോദരിമാര്‍ ഓരോ പങ്കു വഹിക്കണമെന്നും സഭാ പ്രസിഡന്‍റ് റവ. തോമസ് ഫിലിപ്പ് പ്രസ്താവിച്ചു.

ന്യൂ ഇന്‍ഡ്യാ വിമന്‍സ് ഫെലോഷിപ്പിന്റെ ചുമതലയില്‍ തിരുവല്ല ഗോസ്പല്‍ സെന്ററില്‍ നടത്തപ്പെട്ട നേതൃത്വ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. ക്രിസ്തു യേശുവില്‍ സല്‍പ്രവര്‍ത്തിക്കായി വിളിക്കപ്പെട്ടവരായ ക്രിസ്തീയ വനിതകള്‍ സമൂഹത്തിനും സഭയ്ക്കും സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നവരാകണമെന്ന് ഓര്‍പ്പിച്ചു.

ദൈവം ഏല്‍പ്പിച്ചിരിക്കുന്ന കുടുംബത്തെ ഉപേക്ഷയായി വിചാരിക്കാതെ മറ്റൊന്നും നേടിയില്ലെങ്കിലും സ്വന്ത കുടുംബത്തെ നേടുവാന്‍ കഴിയണമെന്നും പറഞ്ഞു. വിമന്‍സ് ഫെലോഷിപ്പ് പ്രസിഡന്‍റ് മേഴ്സി തോമസ് അദ്ധ്യക്ഷത വഹിച്ച സെമിനാര്‍ ന്യൂ ഇന്‍ഡ്യാ ബൈബിള്‍ സെമിനാരി പ്രിന്‍സിപ്പാള്‍ ഡോ. ജെയ്സന്‍ തോമസ് ക്ലാസ് എടുത്തു. പാസ്റ്റര്‍ റെജി കടമ്പനാട്, സഹോദരിമാരായ ലില്ലിക്കുട്ടി മാത്യു, മോളി ഫിലിപ്പ്, ലിസാ വിജയന്‍ ‍, രമണി യോഹന്നാന്‍ ‍, ലാലി സജു എന്നിവര്‍ പ്രസംഗിച്ചു. ന്യൂ ഇന്‍ഡ്യാ വിമന്‍സ് ഫെലോഷിപ്പ് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിച്ചു. സഹോദരിമാരായ കുഞ്ഞുമോള്‍ പീറ്റര്‍ ‍, ലിസമ്മ രാജേഷ്, ലതാ ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.