നിരീശ്വര വാദികളുടെ പ്രചരണം: 3 മാസംകൊണ്ട് ഡെന്മാര്‍ക്ക് ചര്‍ച്ച് വിട്ടുപോയവര്‍ 10,000 പേര്‍

Breaking News Europe Top News

നിരീശ്വര വാദികളുടെ പ്രചരണം: 3 മാസംകൊണ്ട് ഡെന്മാര്‍ക്ക് ചര്‍ച്ച് വിട്ടുപോയവര്‍ 10,000 പേര്‍
കോപ്പണ്‍ ഹാഗന്‍ ‍: നിരീശ്വരവാദികളുടെ ശക്തമായ പ്രചരണം ഡെന്മാര്‍ക്ക് സഭയെ പിടിച്ചുലച്ചുകളഞ്ഞു. ഡാനിഷ് എത്തിസ്റ്റ് സൊസൈറ്റി 3 മാസംകൊണ്ട് രാജ്യത്ത് ദേശീയ തലത്തില്‍ സംഘടിപ്പിച്ച ദൈവം ഇല്ലഎന്നുള്ള പ്രചരണത്തില്‍ വീണുപോയ വിശ്വാസികളാണ്, അവര്‍ പരമ്പരാഗതമായി വിശ്വസിച്ചു പോന്നിരുന്ന വിശ്വാസ പ്രമാണത്തെ ഉപേക്ഷിച്ചു പോയത്.

2016 ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയായിരുന്നു നിരീശ്വരവാദികള്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ വന്‍ പ്രചരണങ്ങള്‍ നടത്തി. “എന്തിനാണ് നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നത്? അതുകൊണ്ട് എന്തെങ്കിലും ലഭിക്കുന്നുണ്ടോ? യേശുവും, മുഹമ്മദും ദൈവമാണെന്ന് പറഞ്ഞിട്ടുണ്ടോ?” തുടങ്ങിയ ചോദ്യങ്ങളാണ് നിരീശ്വര വാദികള്‍ ജനങ്ങളോട് പ്രധാനമായും ചോദിച്ചിരുന്നത്. ബാനറുകളും, പോസ്റ്ററുകളും വിപുലമായി ഉപയോഗിച്ചു. എന്തായാലും രാജ്യത്തെ പ്രമുഖ ക്രൈസ്തവ സഭയായ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് സഭയില്‍നിന്നും ആയിരക്കണക്കിനു വിശ്വാസികള്‍ നിരീശ്വരവാദികളുടെ ചോദ്യങ്ങളില്‍ വീണുപോയി. അവര്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചു.

ഡെന്മാര്‍ക്ക് സഭ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കു പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള 3 മാസക്കാലം മാത്രം സഭയില്‍നിന്നും 10,000 വിശ്വാസികള്‍ വിട്ടുപോയതായി സഭാനേതാക്കള്‍ പറയുന്നു. തങ്ങളുടെ പ്രചരണം ഫലിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് ഡാനിഷ് എത്തിസ്റ്റ് സൊസൈറ്റി ചെയര്‍മാന്‍ ആണ്ടേഴ്സ് സ്റ്റെജന്‍ ഹോമിന്റെ വാക്കുകള്‍ ‍. 2007 മുതല്‍ പല കാരണങ്ങളാല്‍ സഭയില്‍നിന്നും വിശ്വാസികള്‍ കൊഴിഞ്ഞു പോയിട്ടുണ്ട്. എന്നാല്‍ ഇത്രയും വേഗത്തില്‍ വന്‍ തോതില്‍ കൊഴിഞ്ഞു പോയത് ആദ്യമായിട്ടാണെന്നാണ് സഭാ നേതാക്കള്‍ പ്രതികരിച്ചത്.

പൊതുവേ യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ പലതും അടച്ചുപൂട്ടി വരികയാണ്. ക്രൈസ്തവ വിശ്വാസം ത്യജിക്കുന്നവരുടെ എണ്ണം ഏറി വരുന്നത് ആശങ്കകളുണ്ടാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.