കീമോ തെറാപ്പിയുണ്ടാക്കുന്ന മുടികൊഴിച്ചില്‍ ‍: പരിഹാരം കണ്ടെത്തിയതായി ഗവേഷകര്‍

കീമോ തെറാപ്പിയുണ്ടാക്കുന്ന മുടികൊഴിച്ചില്‍ ‍: പരിഹാരം കണ്ടെത്തിയതായി ഗവേഷകര്‍

Breaking News Europe Health

കീമോ തെറാപ്പിയുണ്ടാക്കുന്ന മുടികൊഴിച്ചില്‍ ‍: പരിഹാരം കണ്ടെത്തിയതായി ഗവേഷകര്‍
വാഷിംഗ്ടണ്‍ ‍: ക്യാന്‍സര്‍ ചികിത്സയ്ക്കായി നടത്തുന്ന കീമോ തെറാപ്പി മൂലമുണ്ടാകുന്ന മുടി കൊഴിച്ചിലിന്റെ കാരണവും അതിനുള്ള പരിഹാര മാര്‍ഗ്ഗവും കണ്ടെത്തിയതായി ശാസ്ത്ര ലോകം.

വാഷിംങ്ടണിലെ സെന്റര്‍ ഫോര്‍ ഡെര്‍മ കോളേജിലെ പ്രൊഫസറായ വാല്‍ഫ് പോസിന്റെ ഗവേഷണമാണ് ഈ കണ്ടെത്തലിന് ആധാരം. ക്യാന്‍സര്‍ മരുന്നായ സി.ഡി. കെ. 4/6 യുടെ ഘടകങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം.

കോശ വിഭജനം തടയാനുള്ള മംരുന്നാണിത്. ആരംഭത്തില്‍ വിപരീത ഫലം ഉണ്ടാകുമെങ്കിലും സി.ഡി.കെ. 4/6 യുടെ നിയന്ത്രിത ഉപയോഗത്തിലൂടെ മുടി നാരുകള്‍ക്കു ദോഷം ഉണ്ടാക്കാതെ തന്നെ കോശ വിഭജനം തടയാമെന്ന നിഗമനത്തിലാണ് റാല്‍ഫിന്റെ പഠനം എത്തപ്പെട്ടത്.

മുടി കിളിര്‍ച്ചിരിക്കുന്ന രോമകൂപ ഗ്രന്ഥികളിലെ പ്രത്യേകതരം വിഭജിത കോശങ്ങളെയാണ് കീമോ തെറാപ്പി ശരിക്കും ബാധിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തി. മുടി നാരുകളുടെ മൂലകോശങ്ങളെയും ക്യാന്‍സര്‍ മരുന്നുകള്‍ തളര്‍ത്തുന്നെന്നായിരുന്നു മറ്റൊരു കണ്ടെത്തല്‍ ‍.

രോമകൂപ ഗ്രന്ഥികളിലെ കോശ വിഭജനം തടയാനും നിയന്ത്രിക്കാനും കഴിയുന്ന മരുന്നുകളുടെ കണ്ടെത്തലിലേക്കാണ് തങ്ങളുടെ പഠനം ചെന്നെത്തുന്നതെന്നാണ് ഗവേഷക സംഘം വിലയിരുത്തുന്നത്. ഇതിനായുള്ള മരുന്നുകള്‍ക്കുവേണ്ടിയുള്ള കൂടുതല്‍ ഗവേഷണം വേണ്ടി വരുമെന്നും ഗവേഷണ സംഘാംഗമായ ഡോ. പര്‍ബ പറയുന്നു.