ആഗോള താപനം; പതിറ്റാണ്ടിലെ മഴയുടെ തീവ്രത ഇരട്ടിയായി
കഴിഞ്ഞ ദശകങ്ങളില്‍ കാലാവസ്ഥയ്ക്കു വലിയ വ്യതിയാനം സംഭവിച്ചെന്നും മഴയുടെ തീവ്രതയില്‍ 30 ശതമാനം തീവ്രത രേഖപ്പെടുത്തിയെന്നും പഠനം.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ മാത്രം മഴലഭിക്കുന്ന വടക്കു കിഴക്കന്‍ കാലവര്‍ഷം ഇരട്ടിയായി.
1980-ഉമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കാലയളവില്‍ പെയ്യുന്ന മഴ ഇരട്ടിയായതെന്ന കണ്ടെത്തല്‍ സയന്റിഫിക് റിപ്പോര്‍ട്ട്സിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വടക്കു കിഴക്കന്‍ പോസ്റ്റ് മണ്‍സൂണ്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുണ്ടാകുന്ന തെക്കു പടിഞ്ഞാറന്‍ വേനല്‍ക്കാല വര്‍ഷം എന്നിവയാണ് ദക്ഷിണേന്ത്യയിലെ പ്രധാന കാവലര്‍ഷങ്ങള്‍.
തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിന്റെ പ്രത്യേകതകളെക്കുറിച്ച് വിപുലമായ പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും വടക്കു കിഴക്കന്‍ മണ്‍സൂണിനെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും പഠനത്തില്‍ പറയുന്നു.
1980-നും 2015-നും ഇടയില്‍ നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍, മാതൃകകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 1980-91-നേക്കാള്‍ 1992-2003-ല്‍ തീവ്രമഴയെത്തുടര്‍ന്ന് 40 ശതമാനം വര്‍ദ്ധനവ് ഉണ്ടായി.
2013 വരെ ഇത് 50 ശതമാനമായി ഉയര്‍ന്നു. നടപ്പ് ദശകത്തില്‍ നൂറ് ശതമാനം വര്‍ദ്ധിച്ചതായും പഠനത്തില്‍ പറയുന്നു. ആഗോള താപനം മൂലം സമുദ്രേപരിതലത്തിലെ താപനില വര്‍ദ്ധിക്കുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമായി ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
1990-2015 കാലയളവിലും ദക്ഷിണേന്ത്യന്‍ സമുദ്രേപരിതലത്തിലെ താപനില 0.5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു.
സമുദ്രേപരിതലത്തിലെ ചൂട് വര്‍ദ്ധിക്കുന്നതോടെ അന്തരീക്ഷ ആര്‍ദ്രത വര്‍ദ്ധിക്കുകയും ഇതുമൂലം കനത്ത മഴയ്ക്ക് കാരണമാകുന്നതായും ഗവേഷകര്‍ പറയുന്നു.

