ഈജിപ്റ്റില്‍ ക്രിസ്ത്യന്‍ വിരുദ്ധ പ്രചരണത്തെ പ്രതിരോധിച്ചതിന് യൂട്യൂബര്‍ക്ക് 5 വര്‍ഷം കഠിന തടവ്
കെയ്റോ: ഓണ്‍ലൈനില്‍ ക്രിസ്തു മാര്‍ഗ്ഗത്തിനെതിരായി പ്രചരിക്കുന്ന ഉള്ളടക്കത്തെ പ്രതിരോധിച്ചതിന് ക്രിസ്ത്യന്‍ യൂട്യൂബര്‍ക്ക് 5 വര്‍ഷത്തെ കഠിന തടവിനു ശിക്ഷ വിധിച്ചു.
ക്രിസ്ത്യന്‍ അപ്പോളജെക്റ്റിക്സിലും താരതമ്യ മതത്തിലും വൈദഗ്ദ്ധ്യം നേടിയ ഗവേഷകന്‍ കൂടിയായ ഓഗസ്റ്റനോക് സമാനാണ് ജയില്‍ ശിക്ഷ ലഭിച്ചത്.
രാജ്യത്ത് വ്യാപകമായി പ്രചരിക്കുന്ന ക്രിസ്ത്യന്‍ വിരുദ്ധ ഉള്ളടക്കത്തിന് മറുപടി നല്‍കിയതിനാണ് സമാന്‍ ശിക്ഷിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 1,00,000 സബ്സ്ക്രൈബേഴ്സുണ്ട്.
ക്രിസ്തു വിശ്വാസത്തെ സംബന്ധിച്ച് വീഡിയോ ഇറക്കിയതിന് മതനിന്ദ, സോഷ്യല്‍ മീഡിയ ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസെടുത്തതെന്ന് ഫൌണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രാറ്റിക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ സമാന്‍ അറസ്റ്റിലായി. അന്വേഷണത്തിനായി 15 ദിവസത്തേക്ക് ആദ്യം കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് രണ്ടാഴ്ചത്തെ തടങ്കല്‍ മാസങ്ങളുടെ തടങ്കലിലേക്ക് പരിണമിച്ചുവെന്ന് എഫ് ഡിസിയിലെ ഗവേഷണ വിശകലന വിദഗ്ധയായ മറിയം വാഹ്സ ചൂണ്ടിക്കാണിച്ചു.
ഈജിപ്ഷ്യന്‍ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നുണ്ടെങ്കിലും മുസ്ളീങ്ങള്‍ക്കു മാത്രമേ പ്രയോജനപ്പെടുന്നുള്ളുവെന്ന് ആരോപണങ്ങളുണ്ട്.

