ന്യൂ ജനറേഷൻ….!!
ഏലീ, ഏലീ…എന്നിനി വിളിയില്ല പകരം ശമുവേലേ, ശമുവേലേ…എന്നാകും ഇനിമുതൽ (ലേഖനം)
ഷൈജു ഡാനിയേൽ അടൂർ
കണ്ണുമങ്ങിയ ഒരു തലമുറ ഉറക്കം പിടിച്ചപ്പോൾ, പെട്ടകത്തോടു ചേർന്നുകിടന്ന കണ്ണുമങ്ങാത്ത ഒരു പുതുതലമുറയെ ദൈവം വിളിച്ചുതുടങ്ങി; ശമുവേലേ, ശമുവേലേ…!!
സംസാരിക്കുന്ന ദൈവശബ്ദത്തിനു മാറ്റമില്ലെങ്കിലും സ്വീകരിക്കുന്ന ആളുകളെ ദൈവം പേരുമാറ്റിവിളിക്കും. കണ്ണുമങ്ങി മന്ദിരത്തിനകത്തു മയങ്ങിതുടങ്ങിയ പാരമ്പര്യസ്വീകാര്യകർത്താക്കളെ മഹാദൈവം മാറ്റിനിർത്തിയിട്ട്, ദർശനക്കുറവും വചനദൗർലഭ്യവും ഉള്ള കാലത്ത് സംസാരിക്കുവാൻ പ്രായം കുറവെങ്കിലും പെട്ടകത്തോട് ചേർന്നുകിടക്കുന്നവനെ രംഗത്തുകൊണ്ടുവരും.
അരുളപ്പാടുമായി ആലയത്തിനകത്തു സംസാരിക്കുവാൻ നിൽക്കുന്ന ദൈവത്തിനു തന്റെ ശബ്ദം സ്വീകരിക്കുന്നവൻ തലനരച്ചവനായിരിക്കേണമെന്നോ മന്ദിരത്തിനകത്തെ പരിചയക്കാരനായിരിക്കേണമെന്നോ നിർബന്ധമില്ല, പകരം അയാൾ പെട്ടകത്തോട് ചേർന്നു കിടക്കുന്നവനും കണ്ണുമങ്ങാത്തവനും ആയിരിക്കേണം…!
ഏലീ, ഏലീ…എന്നു വിളിച്ചു ശീലിച്ച ദൈവത്തിനു ശമുവേലേ, ശമുവേലേ…എന്നുവിളിക്കുവാൻ മടിയൊന്നുമില്ല…!!
✍️ Shyju Daniel Adoor

