“ജീസസ്” സിനിമ 2,200 ഷോയിലേക്ക് എത്തി
പ്രമുഖ ആഗോള സുവിശേഷ പ്രൊജക്ടായ ജീസസ് സിനിമയുടെ 2,200-ാമത് ഭാഷാ വിവര്‍ത്തനത്തോടെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. പശ്ചിമാഫ്രിക്കയിലെ കോട്ട് ഡി ഐവേയറില്‍ സംസാരിക്കുന്ന കുലന്‍ഗോ ഭാഷയുടെ ഒരു വകഭേദമായ ബൌണ്ടായിലാണ് ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കിയത്.
1979-ല്‍ ആരംഭിച്ച സുവിശേഷീകരണ ചലച്ചിത്ര പദ്ധതിക്ക് ഒരു പുതിയ അദ്ധ്യായം കൂടി അടയാളപ്പെടുത്തിക്കൊണ്ട് മാര്‍ച്ച് 28-നാണ് പ്രഖ്യാപനമുണ്ടായത്. ജീസസ് സിനിമ മിക്കവാറും എല്ലാ രാജ്യങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇത് ആളുകളുടെ മാതൃഭാഷകളില്‍ സുവിശേഷം അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ വാഗ്ദാനം ചെയ്യുകയും മഹത്തായ നിയോഗം നിറവേറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു.
2012 ജൂലൈയില്‍ 817 വിവര്‍ത്തനങ്ങള്‍ മറികടന്ന ഈ ചിത്രം മുമ്പ് ലോകത്തിലെ ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ചിത്രമായി അംഗീകരിക്കപ്പെട്ടിരുന്നു. ഇന്നുവരെയും ആ പദവി നിലനിര്‍ത്തിപ്പോരുന്നു.
യേശുവിന്റെ ജീവചരിത്രം ഇപ്പോഴുള്ളതുപോലെ പ്രസക്തമോ അക്സസായി ചെയ്യാവുന്നതോ ആയ ഒരു കാലഘട്ടവും ഇതുവരെ ഉണ്ടായിട്ടില്ല. ഭൂമിയുടെ ഓരോ കോണിലും അത് എത്തിക്കൊണ്ടിരിക്കുന്നു. ജീസസ് ഫിലിം പ്രൊജക്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോഷ് ന്യൂവല്‍ പറഞ്ഞു.
ഇനിയും യേശുവിനെക്കുറിച്ച് കേട്ടിട്ടില്ലാത്ത കോടിക്കണക്കിന് ആളുകള്‍ ഉണ്ട്. അടുത്ത ദശകത്തില്‍ എല്ലായിടത്തും എല്ലാവരിലും എത്തിച്ചേരാനുള്ള ഒരു ബ്രഹ്ത് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

