തന്നെ ബന്ദികളാക്കിയവര്‍ തന്റെ പ്രസംഗങ്ങളാല്‍ രൂപാന്തിരപ്പെടുമെന്ന് ഉത്തര കൊറിയന്‍ പാസ്റ്റര്‍

തന്നെ ബന്ദികളാക്കിയവര്‍ തന്റെ പ്രസംഗങ്ങളാല്‍ രൂപാന്തിരപ്പെടുമെന്ന് ഉത്തര കൊറിയന്‍ പാസ്റ്റര്‍

Asia Breaking News

തന്നെ ബന്ദികളാക്കിയവര്‍ തന്റെ പ്രസംഗങ്ങളാല്‍ രൂപാന്തിരപ്പെടുമെന്ന് ഉത്തര കൊറിയന്‍ പാസ്റ്റര്‍

ഉത്തരകൊറിയയില്‍ ജീവപര്യന്തം കഠിനാദ്ധ്വാനം ചെയ്യപ്പെട്ട ഒരു പാസ്റ്റര്‍ സാക്ഷ്യം പങ്കുവെയ്ക്കുന്നു. തന്റെ പ്രസംഗങ്ങള്‍ കേട്ടതിനുശേഷം ബന്ദികളാക്കിയവരുടെ ഹൃദയം മൃദൂവാകുന്നത് താന്‍ കണ്ടതായും, രാജ്യം ഒരു നാള്‍ കര്‍ത്താവിനെ ആശ്ളേഷിക്കുമെന്നു തനിക്ക് പ്രത്യാശ നല്‍കിയ അത്ഭുതമാണിതെന്നും പാസ്റ്റര്‍ പറഞ്ഞു.

ദക്ഷിണ കൊറിയയില്‍ ജനിച്ച കനേഡിയന്‍ പാസ്റ്റര്‍ ഹിയോണ്‍ സൂ ലിം കഴിഞ്ഞ വെള്ളിയാഴ്ച യു.എസിലെ വെര്‍ജീനിയായിലെ ലിഞ്ച്ബര്‍ഗില്‍ ലിബര്‍ട്ടി സര്‍വ്വകലാശാലയുടെ ബിരുദദാന വേളയില്‍ യൂണിഫൈ കൊറിയ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു.

ലിബര്‍ട്ടിയുടെ ജോണ്‍ ഡബ്ളിയു റോളിംഗ് സ്കൂള്‍ ഓഫ് ഡിവിനിറ്റി, ഗ്ളോബല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റ്, യൂണിഫൈ കൊറിയ സ്റ്റുഡന്റ് ക്ളബ്ബ് എന്നിവ ചേര്‍ന്നാണ് രണ്ട് ദിവസത്തെ ഉച്ചകോടി സംഘടിപ്പിച്ചത്.

എനിക്ക് ഒരു ചുവടുപോലും സ്വതന്ത്രമായി നീങ്ങാന്‍ കഴിഞ്ഞില്ല. ഉത്തരകൊറിയയിലെ തന്റെ തടവുകാരെക്കുറിച്ച് ലിം പറഞ്ഞു. ക്രിസ്ത്യാനികളെ ലോകത്തിലെ ഏറ്റവും മോശമായ പീഢക സര്‍ക്കാരായി സ്ഥിരമായി മുന്നില്‍ നില്‍ക്കുന്ന രാഷ്ട്രമാണ് ഉത്തര കൊറിയ.

ഞാന്‍ ഒരു സമ്പൂര്‍ണ്ണ അടിമയായിരുന്നു. അവര്‍ അവസാനം വരെ തിന്മയോടെ നിന്നു ഞാന്‍ നന്മ തിരിച്ചു കൊടുത്തു. എല്ലാം ഒരു സ്വേച്ഛാധിപതി കാരണം. അദ്ദേഹം പറഞ്ഞു. 2015-ല്‍ ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ഉത്തരകൊറിയന്‍ ആരോപണത്തെത്തുടര്‍ന്ന് ലിം കഠിനമായ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു.

മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ 2017-ല്‍ അദ്ദേഹത്തെ വിട്ടയച്ചു. എങ്കിലും ലിം സുവിശേഷം മറ്റുള്ളവര്‍ക്ക് പങ്കുവെയ്ക്കുന്ന ശുശ്രൂഷ തുടരുകയാണ്. തടവിലാക്കപ്പെടുന്നതിനു മുമ്പ് ഒന്റഗിയോയിലെ ലിംസ് ലൈറ്റ് കൊറിയന്‍ പ്രസ്ബിറ്റീരിയന്‍ ചര്‍ച്ച് 1997 മുതല്‍ 100 തവണ ഉത്തര കൊറിയ സന്ദര്‍ശിക്കുകയും ഒരു അനാഥാലയവും നേഴ്സിംഗ് ഹോമും സ്ഥാപിക്കുവാന്‍ സഹായിക്കുകയും ചെയ്തു.

ജയിലില്‍ കഴിയുമ്പോള്‍ ലിമ്മിന് കുറച്ചു ഭക്ഷണം അനുവദിക്കുകയും വാക്കാലുള്ള അധിക്ഷേപത്തിന് വിധേയമാകുകയും ചെയ്തു. തന്റെ ഭക്ഷണത്തില്‍ പ്രധാനമായും ഉപ്പിട്ട കാബേജും കല്ലുകളുള്ള ചോറുമാണ് തന്നിരുന്നത്.

മഞ്ഞുകാലത്ത് കഠിന ജോലിയുടെ ഭാഗമായി ശീതീകരിച്ച കല്‍ക്കരി പൊട്ടിക്കേണ്ടി വന്നതിനാല്‍ ലിമ്മിന്റെ വിരലുകളും കാല്‍വിരലുകളും തകര്‍ന്നു.

കാവല്‍ക്കാര്‍ തന്നെ ടെലിവിഷന്‍ കാണുന്നതില്‍നിന്നും റേഡിയോ കേള്‍ക്കുന്നതില്‍നിന്നും വിലക്കിയെങ്കിലും ഒരു ബൈബിള്‍ അനുവദിച്ചു. അങ്ങനെ ലിം ജയിലിലും മറ്റും ദൈവവചനം വായിച്ചും പ്രസംഗിച്ചുമാണ് കഴിഞ്ഞത്.

ഈ പ്രസംഗങ്ങളുടെ ചുരുക്കം മാത്രമാണ് അവര്‍ക്ക് കേള്‍ക്കാനായത്. ജയില്‍ ഗാര്‍ഡുകള്‍ പ്രസംഗം കേട്ടതിനുശേഷം അവരുടെ പെരുമാറ്റത്തില്‍ ശ്രദ്ധേയമായ ഒരു മാറ്റത്തിനു താന്‍ സാക്ഷിയായതായി പിന്നിട് പറഞ്ഞു. ചില ഗാര്‍ഡുകള്‍ ഫാമിലി കൌണ്‍സിലംഗുകള്‍ക്കായി ലിമ്മിനെ അന്വേഷിക്കാനും തുടങ്ങി.

ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മുതല്‍ താഴ്ന്ന ഉദ്യോഗസ്ഥര്‍ വരെ ഏതാണ്ട് ഒരുപോലെ മാറ്റങ്ങള്‍ സംഭവിച്ചതായി താന്‍ ശ്രദ്ധിച്ചു. ഈ മാറ്റം താമസിയാതെ ഉത്തരകൊറിയ മുഴുവന്‍ ബാധിക്കുമെന്ന് താന്‍ ഒരിക്കല്‍ ദര്‍ശനം കണ്ടതായും വ്യക്തമാക്കി.

കൊറിയയുടെ സുവിശേഷ വല്‍ക്കരണത്തിനായി രാജ്യത്ത് പ്രവേശിക്കുവാനായി ഒരു ദശലക്ഷം മിഷണറിമാരുടെ പ്രസ്ഥാനം ലിം ഉയര്‍ത്തുന്നതായും ദര്‍ശനത്തില്‍ കണ്ടു.

അതുപോലെ കുട്ടികളെ ബൈബിള്‍ പഠിപ്പിക്കാന്‍ കുടുംബങ്ങളെയും ചര്‍ച്ചുകളെയും പ്രാപ്തമാക്കുന്ന 10000 സ്കൂളുകള്‍ സ്ഥാപിക്കുന്നതായും താന്‍ മറ്റൊരു ദര്‍ശനം കണ്ടു. യേശുക്രിസ്തു ഉത്തരകൊറിയയെ സ്പര്‍ശിക്കുവാനായി ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.