ഹിസ്ബുള്ളയുടെ വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍ ലെബനനിലുടനീളം പൊട്ടിത്തെറിച്ചു;

ഹിസ്ബുള്ളയുടെ വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍ ലെബനനിലുടനീളം പൊട്ടിത്തെറിച്ചു;

Breaking News

ഹിസ്ബുള്ളയുടെ വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍ ലെബനനിലുടനീളം പൊട്ടിത്തെറിച്ചു;

3000 പേര്‍ക്ക് പരിക്ക്, പിന്നില്‍ യിസ്രായേലെന്ന്
കഴിഞ്ഞ ചൊവ്വാഴ്ച ഉച്യ്ക്ക് ലെബനനിലുടനീളം അവരുടെ ആശയ വിനിമയ ഉപകരണങ്ങള്‍ ദുരൂഹമായി പെട്ടന്ന് പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് 3000 ത്തിലധികം ഹിസ്ബുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍.

റോയിട്ടേഴ്സ് പറയുന്നതനുസരിച്ച് അവരുടെ മുറിവുകള്‍ക്ക് ചികിത്സ തേടിയതിനുശേഷം എല്ലാ ആശയ വിനിമയ ഉപകരണങ്ങളും ഉപേക്ഷിക്കാന്‍ തീവ്രവാദി സംഘം അതിന്റെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പരിക്കേറ്റതില്‍ 200 പേരുടെ നില ഗുരുതരമാണ്. തെക്കന്‍ ലെബനന്‍ താഴ്വര, മൌണ്ട് ലെബനന്‍ എന്നിവയുള്‍പ്പെടയുള്ള സ്ഥലങ്ങളിലും ഉണ്ടായ നിഗൂഢമായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഹിസ്ബുള്ള നേതൃത്വത്തിനുള്ളില്‍ ആശങ്ക സൃഷ്ടിച്ചു.

ബെയ്റൂട്ടിലെ ദഹിയേയ്ക്കു സമീപമുള്ള ഹിസ്ബുള്ളയുടെ ശക്തി കേന്ദ്രത്തില്‍ കൈയ്യിലും മറ്റു ശരീര ഭാഗങ്ങളിലുമായി മുറിവുകളോടെ കുറഞ്ഞത് 10 ഹിസ്ബുള്ള അംഗങ്ങളെ കണ്ടതായി ഒരു റോയിട്ടേഴ്സ് പത്ര പ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തു.

ലെബനനിലെ ആരോഗ്യ മന്ത്രാലയം പരിക്കേറ്റവരെ വളരെ ജാഗ്രതയോടെ ചികിത്സിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആശയ വിനിമയം നടത്തുന്നതിന് സാധാരണ ഫോണുകളല്ല മറിച്ച് ബീപ്പറുകളോ പേജറുകളോ ആണ് ഉപയോഗിക്കുന്നത്.

അവ ട്രാക് ചെയ്യാന്‍ പ്രയാസമാണ്. ആയതിനാല്‍ തീവ്രവാദികള്‍ വ്യാപകമായി ഇവ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പേജറുകള്‍ ഹിസ്ബുള്ളയ്ക്കു ലഭിച്ചിരുന്നുവെന്നും അതിന്റെ നൂറുകണക്കിനു പ്രവര്‍ത്തകര്‍ ഈ ഉപകരണം ഉപയോഗിച്ചിരുന്നതായും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു.

യിസ്രായേല്‍ ഹിസ്ബുള്ളയുടെ ആശയ വിനിമയ ഉപകരണങ്ങള്‍ വിദൂരമായി ഹാക്ക് ചെയ്തതായും അതിനാല്‍ അവ പൊട്ടിത്തെറിച്ചതായും ഒരു ഹിസ്ബുള്ള ഉറവിടം ആരോപിച്ചു. സംഭവത്തില്‍ യിസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.