ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറബി ഭാഷ, ഇസ്ളാമിക പഠനം നിര്‍ബന്ധമാക്കാന്‍ യിസ്രായേല്‍
ടെല്‍ അവീവ്: ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അറഭി ഭാഷയിലും ഇസ്ളാമിക പഠനത്തിനും പരീശീലനം നിര്‍ബന്ധമാക്കാനൊരുങ്ങി യിസ്രായേല്‍ പ്രതിരോധ സേന അമാനു (യിസ്രായേല്‍ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ ഹീബ്രു ചുരുക്കപ്പേര്) മേധാവി മേജര്‍ ജനറല്‍ ഉത്തരവിറക്കി.
2023 ഒക്ടോബര്‍ 7-നുണ്ടായ ഹമാസ് ആക്രമണത്തില്‍ ഇന്റലിജന്‍സ് പരാജയത്തെത്തുടര്‍ന്നാണ് പുതിയ നീക്കം.
അടുത്ത വര്‍ഷാവസാനത്തോടെ അമാനു ഉദ്യോഗസ്ഥരില്‍ 100 ശതമാനം പേരും അറബി ഭാഷയിലും പരിശീലനം നേടും.
ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ വിശകലന ശേഷം ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഹൂതികളുടെ ആശയ വിനിമയം മനസ്സിലാക്കുന്നതില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന സാഹചര്യമായതിനാല്‍ ഹൂതി ഇറാഖി പ്രാദേശിക ഭാഷകളിലെ പ്രത്യേക പരിശീലനവും നടത്തും.

