മോശം കമന്റിട്ടാല്‍ ഉടന്‍ നടപടി; പുതിയ ഫീച്ചറുമായി യൂട്യൂബ്
സോഷ്യല്‍ മീഡിയായില്‍ ആര്‍ക്കും ആരേയും അധിക്ഷേപിക്കാമെന്നുള്ള അവസ്ഥയ്ക്ക് ഇനി വിരാമം.
കമന്റുകള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുന്നതിന് കടിഞ്ഞാണിട്ട് യൂട്യൂബ്.
നിയമങ്ങള്‍ ലംഘിച്ച് അധിക്ഷേപകരമായ കമന്റുകള്‍ ഇടുന്നയാളുകള്‍ക്ക് മുന്നറിയിപ്പ നല്‍കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
മാത്രമല്ല ഒരു ഉപയോക്താവ് ഒന്നിലധികം അധിക്ഷേപകരമായ കമന്റുകള്‍ ഇടുന്നത് തുടരുകയാണെങ്കില്‍ അവര്‍ക്ക് ഒരു ടൈം ഔട്ട് ലഭിക്കുകയും 24 മണിക്കൂറുകള്‍ വരെ താല്‍ക്കാലികമായി കമന്റിടാന്‍ കഴിയാതിരിക്കുകയും ചെയ്യും.
ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നത് നിയമ ലംഘനങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുതാര്യത ഞങ്ങളുടെ കമ്മ്യൂണിറ്റി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറയുന്നു.
നിലവില്‍ അഞ്ചു സീവ് കമന്റ് ഡിറ്റക്ഷന്‍ ഫീച്ചര്‍ ഇംഗ്ളീഷ് കമന്റുകള്‍ക്കു മാത്രമേ ലഭ്യമാകൂ. എന്നാല്‍ സ്ട്രീമിംഗ് പ്ളാറ്റ്ഫോം ഭാവിയില്‍ കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നു.

