ഭര്‍ത്താവിനെയും ഭാര്യയെയും മക്കളെയും സമൂഹത്തിന്റെ അടിസ്ഥാന നിര്‍മ്മാണ ഘടകമായി പ്രഖ്യാപിച്ച് ടെക്സാസ് നഗരം

ഭര്‍ത്താവിനെയും ഭാര്യയെയും മക്കളെയും സമൂഹത്തിന്റെ അടിസ്ഥാന നിര്‍മ്മാണ ഘടകമായി പ്രഖ്യാപിച്ച് ടെക്സാസ് നഗരം

Breaking News USA

ഭര്‍ത്താവിനെയും ഭാര്യയെയും മക്കളെയും സമൂഹത്തിന്റെ അടിസ്ഥാന നിര്‍മ്മാണ ഘടകമായി പ്രഖ്യാപിച്ച് ടെക്സാസ് നഗരം

ടെക്സാസ്: യു.എസിലെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സ്വവര്‍ഗ്ഗ വിവാഹങ്ങളും മൂന്നാം ലിംഗം മുതലായ ദൈവവചന വിരുദ്ധ നിയമങ്ങളുമൊക്കെ പ്രോത്സാഹിപ്പിക്കുക,

നിയമവിധേയമാക്കുകയുമൊക്കെ ചെയ്യുന്ന വേളയില്‍ ടെക്സാസിലെ ഒരു ചെറിയ നഗര ഭരണകൂടം ക്രൈസ്തവ മൂല്യത്തില്‍ അധിഷ്ഠിതമായ കുടുംബ ബന്ധത്തെ സമൂഹത്തിന്റെ അടിസ്ഥാന നിര്‍മ്മാണ ഘടകമായി പ്രക്യാപിച്ചത് ഏറെ പ്രശംസ അര്‍ഹിക്കുന്നു.

ഡാളസില്‍നിന്നും ഏകദേശം 30 മൈല്‍ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഫേറ്റ് നഗരം “കുടുംബാധിഷ്ഠിത മൂല്യങ്ങളും ശക്തമായ ക്രിസ്ത്യന്‍ സമൂഹ ബോധനവും” സംരക്ഷിക്കാനായി ജൂണ്‍ മാസം ന്യൂക്ളിയര്‍ കുടുംബ മാസമായി പ്രഖ്യാപിച്ചു.

ജൂണ്‍ 1-ന് നടന്ന സിറ്റി കൌണ്‍സില്‍ യോഗത്തില്‍ മേയറാണ് പ്രഖ്യാപനം നടത്തിയത്. ആകെ 23,000ത്തില്‍ താഴെ നിവാസികളുള്ള നഗരമാണ് ഫേറ്റ്.

സൃഷ്ടിയുടെ ഉദയം മുതല്‍ ആരോഗ്യകരവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു സമൂഹത്തിന്റെ അടിസ്ഥാന നിര്‍മ്മാണ ഘടകമായി ദൈവം ഒരു ഭര്‍ത്താവ്, ഒരു ഭാര്യ, അവരുടെ കുട്ടികള്‍ ജൈവികമോ, ദെത്തെടുക്കപ്പെട്ടതോ വളര്‍ത്തിയതോ ഏതുമാകട്ടെ അണുകുടുംബമാണിത്. മേയര്‍ പറഞ്ഞു.

വിശ്വാസം, ഉത്തരവാദിത്വം, സ്നേഹം എന്നിവയില്‍ അധിഷ്ഠിതമായ ശക്തമായ ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നു.

ചര്‍ച്ചുകള്‍, ശുശ്രൂഷകള്‍, പാസ്റ്റര്‍മാര്‍, വിശ്വാസാധിഷ്ഠിത സംഘടനകള്‍ എന്നിവയില്‍നിന്നുള്ള സംഭാവനകളെ അദ്ദേഹം ഉദ്ധരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.