ഇറാനെ ആക്രമിച്ച് മൊറോക്കന്‍ വെട്ടിക്കിളിക്കൂട്ടം; വിളകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീഷണി

ഇറാനെ ആക്രമിച്ച് മൊറോക്കന്‍ വെട്ടിക്കിളിക്കൂട്ടം; വിളകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീഷണി

Breaking News Middle East West Asia

ഇറാനെ ആക്രമിച്ച് മൊറോക്കന്‍ വെട്ടിക്കിളിക്കൂട്ടം; വിളകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീഷണി

ടെഹ്രാന്‍: ഒരു യുദ്ധക്കളത്തില്‍ പോരാടുന്ന ഇറാന് പ്രതിസന്ധി സൃഷ്ടിച്ച് വെട്ടുക്കിളി ആക്രമണം. കിഴക്കന്‍ ഇറാനില്‍ മൊറോക്കന്‍ വെട്ടുക്കിളികള്‍ ഇറങ്ങി വിളകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ഈ പ്രാണികള്‍ നേരിട്ട് ആരോഗ്യ അപകടങ്ങളുണ്ടാക്കുന്നില്ലെന്ന് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പു നല്‍കി.

ആക്രമണം പതിനായിരക്കണക്കിനു വീടുകളുടെ പൊതുജീവന മാര്‍ഗ്ഗത്തിനു വളരെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡോവിയോസ്കോറസ് മരോക്കുനസ് എന്നറിയപ്പെടുന്ന മൊറോക്കന്‍ വെട്ടുക്കിളികള്‍ ദ്രുതഗതിയിലുള്ള പ്രത്യുല്‍പ്പാദനത്തിനു കഴിവുള്ളവരാണ്.

പെണ്‍ വെട്ടുക്കിളികള്‍ക്ക് അവയുടെ ജീവിത കാലത്ത് രണ്ടു മുതല്‍ നാലു വരെ മുട്ടക്കായ്കള്‍ ഇടാന്‍ കഴിവുണ്ട്. ഓരോ കായ്കളിലും ശരാശരി 30 മുട്ടകള്‍ ഉണ്ടാകും.

പ്രധാനമായും ധാന്യവിളകള്‍, ഈന്തപ്പനകള്‍, സിട്രസ് പഴങ്ങള്‍, ഫല വൃക്ഷങ്ങള്‍, ഒലിവ്, ആപ്പിള്‍ പഴങ്ങള്‍ എന്നിവ ഭക്ഷിക്കുന്ന ഈ ഇനത്തെ ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന ഗുരുതരമായ കീടങ്ങളില്‍ ഒന്ന് എന്ന് വിശേഷിപ്പിച്ചിരുന്നു.

പുല്‍മേടുകളും തിന്നു നശിപ്പിക്കുന്നതുമൂലം കന്നുകാലികള്‍ക്ക് തീറ്റ ക്ഷാമവും സൃഷ്ടിക്കും. ഇവയെ നശിപ്പിക്കാന്‍ രാസമാലിന്യങ്ങള്‍ വര്‍ഷിപ്പിച്ചതിനാല്‍ വിളവെടുപ്പ് നടത്തരുതെന്ന് മൂന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.