പ്രമേഹ രോഗികളും പാദ സംരക്ഷണവും

Breaking News Health

പ്രമേഹ രോഗികളും പാദ സംരക്ഷണവും
പ്രമേഹ രോഗികളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. പ്രമേഹ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് തങ്ങളുടെ പാദ സംരക്ഷണം.

 

ആഹാര പദാര്‍ത്ഥങ്ങളില്‍ നിയന്ത്രണങ്ങള്‍ വരുത്തുന്നതുപോലെ തന്നെ പാദ സംരക്ഷണത്തിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. 10 വര്‍ഷത്തിലധികമായി പ്രമേഹമുള്ള പുരുഷന്മാരില്‍ വ്രണങ്ങളുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.

 

ഗ്ളൂക്കോസ് നില നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ ‍, ഹൃദ്രോഗികള്‍ ‍, വൃക്ക രോഗികള്‍ തുടങ്ങിയര്‍ക്ക് അപകട സാദ്ധ്യതയും കൂടുതലാണ്. പെരുപ്പ്, മരവിപ്പ്, സ്പര്‍ശന ശക്തിക്കുറവ്, രക്ത സമ്മര്‍ദ്ദം, ചെമപ്പു നിറമുണ്ടാകല്‍ ‍, ആണി, തഴമ്പ്, എല്ലുകളുടെ രൂപമാറ്റം, നഖങ്ങളിലെ രോഗബാധ മുതലായ കാരണങ്ങളാല്‍ പാദങ്ങള്‍ മുറിച്ചു കളയേണ്ടുന്ന സ്ഥിതി വരെ ഉണ്ടായേക്കാം.

 

ഇന്ത്യയില്‍ ഓരോ വര്‍ഷം ഏകദേശം ഒരു ലക്ഷത്തിലധികം ആളുകളുടെ പാദ ഭാഗങ്ങള്‍ മുറിച്ചു മാറ്റേണ്ടി വരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എങ്ങനെ പാദങ്ങള്‍ സംരക്ഷിക്കാം.

 
കാല്‍ വിരലുകള്‍ക്കിടയിലുള്ള ഭാഗവും പാദവും ഈര്‍പ്പമില്ലാതെ സൂക്ഷിക്കുക.
ഇളം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് പാദങ്ങള്‍ കഴുകുക.
മോയിച്ചറൈസിങ് ലേപനങ്ങള്‍ ഉപയോഗിക്കുക. എന്നാല്‍ ഇവ കാല്‍ വിരലുകള്‍ക്കിടയില്‍ പുരട്ടരുത്.
നഖം വൃത്തിയായി വെട്ടിക്കളയുക.
പാദങ്ങളില്‍ കുരുക്കള്‍ , മുറിവുകള്‍ ‍, ചുവപ്പു നിറം തുടങ്ങിയവയുണ്ടോയെന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുക.
പാദത്തില്‍ അണിയുന്ന സോക്സുകള്‍ നിത്യവും മാറ്റുക. വൃത്തിഹീനവും ഇറുകിയതുമായ സോക്സുകള്‍ ധരിക്കരുത്.
വീട്ടിനുള്ളിലും പുറത്തും നഗ്ന പാദരായി നടക്കരുത്.
ഷൂസുകളില്‍ പൊട്ടലുകള്‍ ‍, വിടവുകള്‍ ‍, കല്ലുകള്‍ ‍, ആണികള്‍ എന്നിവയുണ്ടോയെന്നു പരിശോധിക്കുക. മുറിവുണ്ടാകാന്‍ സാദ്ധ്യതയുണ്ട്.
ഇറുകിയതും, കനമുള്ളതും, ഇലാസ്റ്റിക് ഉള്ളതുമായ സോക്സുകള്‍ ധരിക്കരുത്.
പാദങ്ങള്‍ എപ്പോഴും നനഞ്ഞിരിക്കരുത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.