യേശു ആദ്യം അത്ഭുതം നടത്തിയ കാനാവില്‍ പുരാതന കല്‍പ്പണി ശാല കണ്ടെത്തി

Breaking News Middle East

യേശു ആദ്യം അത്ഭുതം നടത്തിയ കാനാവില്‍ പുരാതന കല്‍പ്പണി ശാല കണ്ടെത്തി
ഗലീലിയ: യേശുവിന്റെ പരസ്യ ശുശ്രൂഷ വേളയില്‍ ആദ്യമായി അത്ഭുത പ്രവര്‍ത്തി ചെയ്ത സ്ഥലത്ത് പുരാതന കല്‍പ്പണി ശാല ഗവേഷകര്‍ കണ്ടെത്തി.

 

യിസ്രായേലിലെ ഗലീല പ്രവിശ്യയിലെ കാനാവിലാണ് 2000 വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പാറവെട്ടു മടയും കല്‍പ്പണിശാലയും കണ്ടെത്തിയത്.

 

യേശു പങ്കെടുത്ത കല്യാണ വീട്ടില്‍ വീഞ്ഞു തികയാതെ വന്നപ്പോള്‍ കല്‍പ്പാത്രങ്ങളില്‍ വെള്ളം നിറയ്ക്കുവാന്‍ വീട്ടുകാരോട് യേശു ആവശ്യപ്പെടുകയും അതു പ്രകാരം അവര്‍ 6 കല്‍പ്പാത്രങ്ങളില്‍ വക്കോളം വെള്ളം നിറയ്ക്കുകയും, യേശുവിന്റെ അത്ഭുത പ്രവര്‍ത്തിയില്‍ അത് വീഞ്ഞായി തീര്‍ന്നതായും ബൈബിളില്‍ പരാമര്‍ശിക്കുന്നു. (യോഹ. 2:1-11). ഇത് യേശുവിന്റെ അടയാളങ്ങളുടെ ആരംഭമാണെന്നും ബൈബിളില്‍ വ്യക്തമായി കാണാം. ഈ സ്ഥലത്തുനിന്നുമാണ് 2000 വര്‍ഷത്തിനുശേഷം ഗവേഷകര്‍ കല്‍പ്പണിശാല കണ്ടെത്തിയത്.

 
വലിയ പാറക്കെട്ടുകള്‍ക്കുള്ളില്‍ വിശാലമായ ഗുഹയ്ക്കുള്ളിലാണ് പണിശാല. മണ്ണ് മൂടിക്കിടന്ന സ്ഥലത്ത് നടത്തിയ ഉല്‍ഖനനത്തിലാണ് പുരാതന ചരിത്രത്തിലെ മനുഷ്യ അദ്ധ്വാനത്തിന്റെ ഒരു സിരാകേന്ദ്രം മറനീക്കപ്പെട്ടത്. ഇവിടെനിന്ന് കല്‍ഭരണികള്‍ ‍, തീന്‍ മേശയിലെ പാത്രങ്ങള്‍ പാചകത്തിനുപയോഗിക്കുന്ന കലങ്ങള്‍ ‍, ജാറുകള്‍ ‍, ചോക്ക് കല്ലുകൊണ്ടു നിര്‍മ്മിച്ച പാത്രങ്ങള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്.

 

ഈ സ്ഥലം പുരാതന യെഹൂദ താമസ കേന്ദ്രങ്ങളായിരുന്നുവെന്നും 2-ാം ദൈവാലയ കാലഘട്ടത്തില്‍ ഇത്തരം പാത്രങ്ങള്‍ ഉപയോഗിച്ചിരുന്നതായും ഗവേഷണത്തിനു നേതൃത്വം വഹിച്ച ഏരിയല്‍ യൂണിവേഴ്സിറ്റിയിലെ സീനിയര്‍ ലക്ചറര്‍ ഡോ. യോനാഥാന്‍ ആഡ്ലര്‍ അഭിപ്രായപ്പെടുന്നു.

 

കാനാവിലെ കല്യാണത്തിനു ഉപയോഗിച്ച ഇത്തരം കല്‍പ്പാത്രങ്ങള്‍ ഗലീലക്കാര്‍ ഉപയോഗിച്ചിരുന്നത് പതിവായിരുന്നുവെന്ന് പുരാവസ്തു ഗവേഷകന്‍ യാര്‍ഡേന്ന അലക്സാണ്ടറും അഭിപ്രായപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.