അമിത പഞ്ചസാരയും മൈദയുമടങ്ങിയ ജങ്ക് ഫുഡുകള്‍ ഇന്ത്യന്‍ യുവതികള്‍ക്ക് പോഷകാഹാരക്കുറവുണ്ടാക്കുന്നു
പൊതുവേ ആരോഗ്യവതികളായി കാണുന്ന യുവതികളില്‍ പലരും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണെന്ന് പഠനം.
ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പ്രകാരം 18നും 40നും ഇടയില്‍ പ്രായമുള്ള പത്തില്‍ നാല് ഇന്ത്യന്‍ യുവതികളില്‍ പോഷകാഹാര സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായി കണ്ടെത്തി.
ക്രമരഹിതമായ ഭക്ഷണ രീതിയാണ് ഇതിനു കാരണം. വയര്‍ നിറയെ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ശരീരത്തിനു ആവശ്യമായ വിറ്റാമിനുകള്‍ ലഭിക്കാത്ത അവസ്ഥയിലാണ്.
പോഷകാഹാരക്കുറവുകൊണ്ട് അര്‍ത്ഥമാക്കുന്നത് ജങ്ക് ഫുഡുകളുടെ ഉപയോഗം വര്‍ദ്ധിച്ചതും ഇതിനൊരു കാരണമാണ്.
പല യുവതികളും തിരക്കു മൂലമോ ഡയറ്റിങ്ങിന്റെ ഭാഗമായോ പ്രഭാത ഭക്ഷണം കഴിക്കാതിരിക്കാറുണ്ട്. ഇത് പകല്‍ സമയത്തെ വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ഉച്ചയ്ക്ക് കനത്ത ആഹാരമോ ജങ്ക് ഫുഡോ കഴിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ഇത് ദഹന വ്യവസ്ഥയെ തകരാറിലാക്കുകയും അയണ്‍, ഫോളിക് ആസിഡുകളുടെ ആഗീരണം തടയുകയും ചെയ്യുന്നു.
ബേക്കറി ഫുഡുകളില്‍ പഞ്ചസാരയും മൈദയും അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

