ഇന്ത്യയിലെ മുഴുവന്‍ ബ്നെയ് മെനാഷെ സമൂഹത്തെയും യിസ്രായേലിലേക്ക് കൊണ്ടുവരും; നെതന്യാഹു
നമ്മള് ഇന്ത്യയിലെ മുഴുവന്‍ ബ്നെയ് മെനാഷെ സമൂഹത്തെയും യിസ്രായേലിലേക്ക് കൊണ്ടുവരും.
അടുത്തിടെ യിസ്രായേലിലേക്ക് കുടിയേറിയ ബ്നെയ് മെനാഷെ സമൂഹത്തില്‍ നിന്നുള്ള പുതിയ കുടിയേറ്റക്കാരെ ആദരിക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു പറഞ്ഞു.
ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച്, അലിയ ഇന്റഗ്രേഷന്‍ മന്ത്രി ഓഫീര്‍ സോഫര്‍, നോഫ് ഗലാലില് മേയര്‍ റോണന്‍ പ്ളോട്ട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വര്‍ഷാരംഭം മുതല്‍ വടക്കു കിഴക്കന്‍ ഇന്ത്യയിലെ ബ്നെയ് മെനാഷെ സമൂഹത്തില്‍നിന്ന് ഏകദേശം 600 പേര് യിസ്രായേലില്‍ എത്തിയിട്ടുണ്ട്.
ഈ വര്‍ഷം അവസാനത്തോടെ 600 പേര് കൂടി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വടക്കു കിഴക്കന്‍ ഇന്ത്യയില്‍നിന്നുള്ള ഏകദേശം 6000 പേര് അടങ്ങുന്ന മുഴുവന്‍ ബ്നെയ് മെനാഷെ സമൂഹത്തെയും അഞ്ചു വര്‍ഷത്തിനുള്ളില്‍ യിസ്രായേലിലേക്ക് കൊണ്ടുവരാനുള്ള അലിയ ഇന്റഗ്രേഷന്‍ മന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അംഗീകരിച്ച സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ഇവരുടെ കുടിയേറ്റം.
നമ്മുടെ തലമുറയില്‍ സീയോനിലേക്കുള്ള തിരിച്ചുവരവിന്റെ പ്രവചന ദര്‍ശനത്തിന്റെ പൂര്‍ത്തീകരണത്തിന്റെ വ്യക്തമായ തെളിവാണ് ഈ കൂടിവരവ്. ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച് പറഞ്ഞു.

