ഐ.പി.സി. മധ്യപ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍

Breaking News Convention

ഐ.പി.സി. മധ്യപ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍
ഇന്‍ഡോര്‍ ‍: ഐ.പി.സി. മധ്യപ്രദേശ് സ്റ്റേറ്റ് 20-ാമത് കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 22-25 വരെ ഇന്‍ഡോര്‍ പ്രേരണാ സദന്‍ പാസ്റ്ററല്‍ സെന്ററില്‍ നടക്കും.

 

പാസ്റ്റര്‍ വര്‍ഗ്ഗീസ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ സണ്ണി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ രാജു പൂവക്കാല മുഖ്യ പ്രസംഗകനായിരിക്കും. പാസ്റ്റര്‍ മാത്യു ജോണിന്റെ നേതൃത്വത്തില്‍ ഐ.പി.സി. ഗോസ്പല്‍ സിംഗേഴ്സ് ഗാനങ്ങള്‍ ആലപിക്കും.

 

സഹോദരി സമാജം, പി.വൈ.പി.എ.-സണ്ടേസ്കൂള്‍ എന്നിവയുടെ സമ്മേളനങ്ങളും നടക്കും. പാസ്റ്റര്‍മാരായ എ.എ. ഉണ്ണിക്കുട്ടന്‍ ‍, പി.ബി. ജോണ്‍സണ്‍ ‍, ജോണ്‍സണ്‍ മാത്യു, കെ.ജെ. പൌലോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.