സി.ബി.എസ്.ഇ. സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധിത ആയോധനകലാ പരിശീലനം

Breaking News Health Kerala

സി.ബി.എസ്.ഇ. സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധിത ആയോധനകലാ പരിശീലനം
മൊറാദാബാദ്: രാജ്യത്തെ സി.ബി.എസ്.ഇ. സ്കൂളുകളിലെ പെണ്‍കുട്ടികള്‍ക്ക് ആയോധനകലയില്‍ പരിശീലനം നിര്‍ബന്ധമാക്കുവാന്‍ സര്‍ക്കാര്‍ നീക്കം.

 

ഇതിനായി ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുക. ഇതു സംബന്ധിച്ച് എല്ലാ സ്കൂളുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി സി.ബി.എസ്.ഇ. അധികൃതര്‍ അറിയിച്ചു.

 

കുട്ടികളില്‍ സ്വയം പ്രതിരോധശേഷി വളര്‍ത്തി എടുക്കുകയാണ് ലക്ഷ്യമിടുന്നത്. പരിശീലനത്തിന്റെ പ്രതികരണം അറിയാന്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍നിന്ന് മൊബൈല്‍ നമ്പര്‍ ‍, ഇ-മെയില്‍ എന്നിവയും സ്കൂള്‍ അധികൃതര്‍ ശേഖരിക്കുന്നുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.