കുടിയേറ്റവും വംശീയതയും ആരോപിച്ച് സംഘര്‍ഷം: സഭാ നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു
യു.കെ.യിലെ കറുത്തവര്‍ഗ്ഗക്കാരായ സഭാ നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു
ലണ്ടന്‍: രാജ്യത്ത് ചില ഭാഗങ്ങളില്‍ അടുത്തിടെയുണ്ടായ കലാപങ്ങളിലും അസ്വസ്ഥതകളിലും യു.കെ.യിലെ കറുത്തവര്‍ഗ്ഗക്കാരായ സഭാ നേതാക്കള്‍ അഗാധമായ ആശങ്കയും ദുഃഖവും പ്രകടിപ്പിച്ചു.
കൌമാരക്കാരനായ ഹെന്‍ട്രി നെവാതിന്റെ കൊലപാതകത്തില്‍ പ്രതി തന്നെ വംശീയമായി അധിക്ഷേപിച്ചു എന്ന് പോലീസിനോട് പറയുകയും സതാംപ്ടണില്‍ കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തിരുന്നു.
ബെല്‍ഫാസ്റ്റില്‍ കത്തി ആക്രമണവുമായി ബന്ധപ്പെട്ട ഒരു സുഡാനിക്കാരനെതിരെ അക്രമാസക്തമായ അസ്വസ്ഥതകള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇത് രാജ്യത്തെ കുടിയേറ്റക്കാരെ ലക്ഷ്യംവച്ചുള്ള കലാപത്തിലേക്കുവരെ നയിക്കപ്പെട്ടു.
ഇതേത്തുടര്‍ന്ന് സമാധാനപരവും ആദരീണയവുമായ സംഭാഷണങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് നാഷണല്‍ ചര്‍ച്ച് ലീഡേഴ്സ് ഫോറം (എന്‍സിഎല്‍എഫ്). സമാധാന നിര്‍മ്മാതാക്കളായും പാലം പണിയുന്നവരായും അനുരഞ്ജന ശുശ്രൂഷയും പ്രവര്‍ത്തിക്കുവാന്‍ സഭകളെ പ്രേരിപ്പിച്ചുകൊണ്ട് പ്രസ്താവനയും ഇറക്കി.
യു.കെ.യിലുടനീളമുള്ള കറുത്ത ഭൂരിപക്ഷ സഭകളെയും ക്രിസ്ത്യന്‍ നേതാക്കളെയും പ്രതിനിധീകരിച്ചുതന്നെയാണ് എന്‍സിഎല്‍എഫ് കുടിയേറ്റം, അഭയം,
സംയോജനം, സാമൂഹിക ഐക്യം എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാരും സമൂഹവും ജ്ഞാനത്തോടും മനുഷ്യത്വത്തോടെയും പെരുമാറണമെന്ന് ആഹ്വാനം ചെയ്യുന്നു.
ക്രിമിനലുകൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച അബെലാർഡോയുടെ വിജയം കൊളംബിയയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറന്നേക്കും.

