ഒഡീഷയില്‍ യേശുവിനെ സ്വീകരിച്ച രണ്ടു സഹോദരങ്ങള്‍ക്കു മര്‍ദ്ദനം

ഒഡീഷയില്‍ യേശുവിനെ സ്വീകരിച്ച രണ്ടു സഹോദരങ്ങള്‍ക്കു മര്‍ദ്ദനം

Breaking News India

ഒഡീഷയില്‍ യേശുവിനെ സ്വീകരിച്ച രണ്ടു സഹോദരങ്ങള്‍ക്കു മര്‍ദ്ദനം
ഭുവനേശ്വര്‍ ‍: ഒഡീഷയില്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ജീവിക്കുന്ന സഹോദരങ്ങളായ രണ്ടു യുവാക്കളെ സുവിശേഷ വിരോധികള്‍ ക്രൂരമായി മര്‍ദ്ദിച്ചു.

ഡിസംബര്‍ 12-നു മാല്‍ക്കന്‍ഗിരി ജില്ലയില്‍ ദോഡിഗുഡ ഗ്രാമത്തിലെ താമസക്കാരായ ഹിങ്ങ മദക്കാമി, ബിമ എന്നിവര്‍ക്കാണു മര്‍ദ്ദനമേറ്റത്. അടുത്തകാലത്ത് ഹിന്ദു മതത്തില്‍നിന്നും ക്രൈസ്തവ വിശ്വാസത്തില്‍ വന്നവരാണ് ഇരുവരും. ഇതേത്തുടര്‍ന്ന് ഹിങ്ങയുടെ ഭാര്യയും വിശ്വാസത്തില്‍ വന്നു.

എന്നാല്‍ സ്ഥലവാസികളായ ചില ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്താല്‍ ഹിങ്ങയുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ നേഴ്സറി സ്കൂളിലെ ജോലി സ്ഥാനം നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ടായി. ഹിന്ദു മതത്തിലേക്കു തിരികെ വന്നാല്‍ ജോലി നഷ്ടപ്പെടില്ലെന്നു അവര്‍ അറിയിച്ചു.

ഇതു വിശ്വസിച്ച ഹിങ്ങയുടെ ഭാര്യ തിരികെ ഹിന്ദു മതത്തിലേക്കു മടങ്ങി. തുടര്‍ന്നു ഈ സ്ത്രീ തന്റെ ഭര്‍ത്താവിനെയും തിരികെ ഹിന്ദു മതത്തിലേക്കു കൊണ്ടുപോകാന്‍ പ്രലോഭിപ്പിച്ചു. ഹിങ്ങിനെയും ബീമയെയും ഹിന്ദു മതത്തിലേക്കു തിരികെ കൊണ്ടുവരാനുള്ള ഒരു പരസ്യ യോഗവും ഹിന്ദുക്കള്‍ ക്രമീകരിച്ചു.

എന്നാല്‍ പദ്ധതി നടക്കാതെ വന്നപ്പോള്‍ രണ്ടുപേരെയും ക്രൂരമായി മര്‍ദ്ദിക്കുകയും തല്ലിച്ചതയ്ക്കുകയുമായിരുന്നു. ബീമ ഒഡീഷ ഓക്സിലറി ഫോഴ്സിലെ അംഗം കൂടിയാണ്. താന്‍ ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു പോലീസ് എത്തി ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.