കൊതുകിനെ കൊല്ലുന്ന കൊതുകുകള്‍ ‍; ഇന്ത്യയിലും പരീക്ഷിക്കാന്‍ ആലോചന

കൊതുകിനെ കൊല്ലുന്ന കൊതുകുകള്‍ ‍; ഇന്ത്യയിലും പരീക്ഷിക്കാന്‍ ആലോചന

Health India

കൊതുകിനെ കൊല്ലുന്ന കൊതുകുകള്‍ ‍; ഇന്ത്യയിലും പരീക്ഷിക്കാന്‍ ആലോചന
കൊതുകിനെ ഉപയോഗിച്ചുതന്നെ കൊതുകിനെ കൊല്ലുന്ന പരീക്ഷണം ഇന്ത്യയില്‍ പ്രയോഗിക്കാനുള്ള പദ്ധതിയുടെ ആലോചന തുടങ്ങി.

ഒരു പ്രദേശത്ത് ആണ്‍ കൊതുകുകളെ ഇറക്കി വംശനാശം വരുത്തുന്ന വിദ്യയാണ് പരീക്ഷിക്കുന്നത്. മെയില്‍ സ്റ്റെറൈല്‍ മൊസ്ക്കിറ്റോ ടെക്നിക് എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. അമേരിക്കയിലും സിംഗപ്പൂരിലും പരീക്ഷിച്ചു വിജയിച്ച പദ്ധതിയാണ് ഇന്ത്യയിലും നടപ്പാക്കാന്‍ ആലോചിക്കുന്നത്.

പുതുച്ചേരിയിലെ വെക്ടര്‍ കണ്‍ട്രോള്‍ റിസേര്‍ച്ച് സെന്റര്‍ (വി.സി.ആര്‍ ‍.സി.) ഇതിനുള്ള പരീക്ഷണത്തിലാണ്. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കൊതുക് ഗവേഷണ സ്ഥാപനമാണിത്. ഇതിന്റെ കോട്ടയം കേന്ദ്രം ഈ വിഷയത്തില്‍ പ്രാഥമിക പരിശോധന നടത്തി.

രാസവസ്തുക്കളില്ലാതെ പ്രകൃത്യാ തന്നെ ഇല്ലാതാക്കുന്നതിനു തുല്യമായ പദ്ധതിയായതിനാല്‍ ഇത് നാടിനു വന്‍ പ്രയോജനകരമാകുമെന്നുള്ള വിശ്വാസത്തിലാണ് ഗവേഷകര്‍ ‍.

പ്രധാനമായി അഞ്ചു ഘട്ടമാണിതിന്, ആണ്‍കൊതുകുകളെ വന്ധ്യം കരിക്കും, കൊതുക് കൂടുതലുള്ള പ്രദേശത്ത് വന്ധ്യം കരിച്ചവയെ കൂടുതലായി വിന്യസിക്കും. ഇവ പ്രദേശത്തെ പെണ്‍കൊതുകുകളുമായി ഇണചേരും.

ഇവയ്ക്കുണ്ടാകുന്ന മുട്ട വിരിയില്ല. ഇങ്ങനെ പ്രദേശത്ത് കൊതുകുകളുടെ എണ്ണം ക്രമേണ ഇല്ലാതാകും. വിശദമായി പരിശോധിച്ചു മാത്രമേ മടപ്പാക്കുകയുള്ളുവെന്നും ഗവേഷകര്‍ പറയുന്നു.