ദൈവത്തിനു നന്ദി കരേറ്റാന്‍ പിഞ്ചു കുഞ്ഞുങ്ങളെ 50 അടി ഉയരത്തില്‍നിന്നു താഴേക്ക് എറിയും

ദൈവത്തിനു നന്ദി കരേറ്റാന്‍ പിഞ്ചു കുഞ്ഞുങ്ങളെ 50 അടി ഉയരത്തില്‍നിന്നു താഴേക്ക് എറിയും

Breaking News India

ദൈവത്തിനു നന്ദി കരേറ്റാന്‍ പിഞ്ചു കുഞ്ഞുങ്ങളെ 50 അടി ഉയരത്തില്‍നിന്നു താഴേക്ക് എറിയും
ദൈവത്തിനു നന്ദി അര്‍പ്പിക്കാനായി മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ നടന്നു വരുന്ന ഒരു ആചാരമാണ് 50 അടി ഉയരത്തിലുള്ള കെട്ടിടത്തിന്റെ മുകളില്‍നിന്നും പിഞ്ചു കുഞ്ഞുങ്ങളെ താഴേക്കിടുന്നത്.

സോലാപൂര്‍ ജില്ലയിലെ മുസ്തി ഗ്രാമത്തിലെ ബാബാ ഷെയ്ക്ക് ഉമര്‍ സാഹിബ് ദര്‍ഗയിലാണ് ഈ ആചാരം നടന്നു വരുന്നത്. അഞ്ഞൂറു വര്‍ഷമായി നടന്നുവരുന്നതാണ് ഈ ആചാരം.

ദര്‍ഗയില്‍ പോയി പ്രാര്‍ത്ഥിച്ച് സന്താന സൌഭാഗ്യം ലഭിക്കുന്ന ദമ്പതികളൊക്കെ ദൈവത്തിനോടുള്ള നന്ദി സൂചകമായിട്ടാണത്രെ തങ്ങളുടെ കുഞ്ഞുങ്ങളെ കൊണ്ടുവന്ന് അമ്പതടി താഴ്ചയിലേക്ക് ആളുകള്‍ നിവര്‍ത്തി പിടിച്ചിരിക്കുന്ന ഷീറ്റുകളിലേക്ക് കുഞ്ഞുങ്ങളെ എറിയുന്നത്.

കുഞ്ഞുങ്ങള്‍ക്ക് ഒരു ആപത്തും സംഭവിക്കുകയില്ലെന്നാണ് ഭക്തര്‍ പറയുന്നത്. അങ്ങനെ ചെയ്യുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനു നല്ലതാണെന്നാണ് ഇവരുടെ വിശ്വാസം. ഇതുവരെയായി ആചാരത്തിനിടയില്‍ കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവങ്ങളുണ്ടായിട്ടില്ലെന്നും അവര്‍ പറയുന്നു. ജാതിമത വ്യത്യാസമില്ലാതെ ആളുകള്‍ ഈ ആചാരം അനുഷ്ഠിക്കാനായി ഇവിടെയെത്താറുണ്ട്.