അമ്മയ്ക്ക് 29 വയസ്, മകള്‍ക്ക് 27; ശാസ്ത്രത്തിന്റെ ഒരു വിജയഗാഥ

അമ്മയ്ക്ക് 29 വയസ്, മകള്‍ക്ക് 27; ശാസ്ത്രത്തിന്റെ ഒരു വിജയഗാഥ

Breaking News USA

അമ്മയ്ക്ക് 29 വയസ്, മകള്‍ക്ക് 27; ശാസ്ത്രത്തിന്റെ ഒരു വിജയഗാഥ
അറ്റ്ലാന്റ: മോളി എന്ന പെണ്‍കുഞ്ഞ് പിറന്നിട്ട് ഒരു മാസം മാത്രം. പക്ഷെ അവള്‍ക്ക് 27 വയസാണ്. അവളെ പ്രസവിച്ച അമ്മ ടീനയ്ക്കു പ്രായം 29. കെട്ടുകഥയല്ലിത്, സത്യമാണ്.

ശാസ്ത്രത്തിന്റെ ഒരു വിജയമാണിത്. 27 വര്‍ഷം ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണം ഉപയോഗിച്ചാണ് ടീന ഗര്‍ഭിണിയായത്. കൃത്യമായി പറഞ്ഞാല്‍ 1992 ഒക്ടോബറില്‍ ശീതീകരിച്ച ഭ്രൂണം 2020 ഒക്ടോബറിലാണ് ഭൂമിയില്‍ പിറക്കുന്നത്. ഇത് ഒരു അത്ഭുത ലോക റിക്കോര്‍ഡു കൂടിയാണ്.

യു.എസിലെ ടെന്നസിയില്‍ നോക്സ് വില്ലയിലെ ടിനയും, ബെഞ്ചമിന്‍ ഗിബ്സണും 10 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ചികിത്സകള്‍ പലതും നടത്തയിട്ടും കുട്ടികളുണ്ടായില്ല. ഒടുവിലാണ് ഭ്രൂണം സ്വീകരിച്ചു ഗര്‍ഭം ധരിക്കാന്‍ തീരുമാനിച്ചത്.

നാഷണല്‍ എബ്രിയോ ഡൊണേഷന്‍ സെന്ററില്‍നിന്നാണ് ടീന ഭ്രൂണം സ്വീകരിച്ചത്. എന്‍ ‍.ഇ.ഡി.സിയില്‍ ഇങ്ങനെ 10 ലക്ഷം ഭ്രൂണം സൂക്ഷിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

2017-ലാണ് ആദ്യമായി ഭ്രൂണം സ്വീകരിച്ചത്. മൂത്ത മകള്‍ എമ്മ ആ വര്‍ഷം പിറന്നു. 17 വര്‍ഷം പഴക്കമുള്ള ഭ്രൂണമായിരുന്നു അത്. എമ്മയുടെ റെക്കോര്‍ഡ് തകര്‍ത്താണ് മോളി ജനിച്ചത്. എന്‍ ‍.ഇ.ഡി.സിയില്‍നിന്ന് പ്രതിവര്‍ഷം 200 ഭ്രൂണങ്ങള്‍ ചികിത്സയ്ക്കായി നല്‍കാറുണ്ട്. ഭ്രൂണം സ്വീകരിക്കുന്നവര്‍ക്ക് അത് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്.

മൂത്ത മകള്‍ എമ്മയോട് ജനിതക ബന്ധമുള്ള ഭ്രൂണമാണ് ടീന-ബഞ്ചമിന്‍ ദമ്പതികള്‍ തിരഞ്ഞെടുത്തത്. 30 വര്‍ഷം വരെ ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണം ഗര്‍ഭ ധാരണത്തിനു ഉപയോഗിക്കാമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണം ഉപയോഗിച്ചുള്ള ആദ്യ ശിശു പിറന്നത് 1984-ലാണ് ഓസ്ട്രേലിയന്‍ ദമ്പതികളാണ് ഈ മാര്‍ഗ്ഗത്തിന്റെ ആദ്യ ഗുണഭോക്താക്കള്‍ ‍. 36 കാരനായ ബെഞ്ചമിന്‍ സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റും ടീന അദ്ധ്യാപികയുമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.