മോഡലിന്റെ ചിത്രത്തിനു പോപ്പിന്റെ ലൈക്ക്; താന്‍ സ്വര്‍ഗ്ഗത്തിലെത്തുമെന്ന് യുവതി

മോഡലിന്റെ ചിത്രത്തിനു പോപ്പിന്റെ ലൈക്ക്; താന്‍ സ്വര്‍ഗ്ഗത്തിലെത്തുമെന്ന് യുവതി

Breaking News Middle East

മോഡലിന്റെ ചിത്രത്തിനു പോപ്പിന്റെ ലൈക്ക്; താന്‍ സ്വര്‍ഗ്ഗത്തിലെത്തുമെന്ന് യുവതി
റോം: കത്തോലിക്കാ സഭയുടെ പരമോന്നത അധികാരിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സോഷ്യല്‍ മീഡിയായില്‍ കൊടുത്ത ഒരു ലൈക്ക് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

നതാലിയ ഗാരാബോട്ടോ എന്ന ബ്രസ്സീലിയന്‍ ഇന്‍സ്റ്റഗ്രാം മോഡലിന്റെ ഫോട്ടോയ്ക്കാണ് പോപ്പിന്റെ ലൈക്ക് വീണത്. ഇതില്‍ എന്താണിത്ര വിവാദം എന്നു ചോദിക്കുന്നവരുണ്ട്.

എന്നാല്‍ അതൊരു സാധാരണ ഫോട്ടോയല്ലായിരുന്നു. ഹോട്ട് മോഡലായ നതാലിയായുടെ ഒരു ചൂടന്‍ ഫോട്ടോയായിരുന്നു അത്. മാര്‍പാപ്പായുടെ ലൈക്ക് ശ്രദ്ധയില്‍പ്പെട്ടതോടെ ഇന്‍സ്റ്റഗ്രാമുള്‍പ്പെടയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ലൈക്കിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ വന്‍ ചര്‍ച്ചയായി.

തൊട്ടു പിന്നാലെ മാര്‍പാപ്പയുടെ അക്കൌണ്ടില്‍നിന്നും വീണ ലൈക്ക് പിന്‍വലിക്കുകയും ചെയ്തു. അബദ്ധത്തില്‍ ലൈക്ക് വീണതാകാമെന്നാണ് പോപ്പിന്റെ വിശ്വാസികള്‍ പറയുന്നത്.

എന്നാല്‍ മാര്‍പാപ്പയുടെ ഇന്‍സ്റ്റഗ്രാം നിയന്ത്രിക്കുന്നവരില്‍ ആര്‍ക്കെങ്കിലും അബദ്ധത്തില്‍ സംഭവിച്ചതാകാനും സാധ്യതയുണ്ടെന്നാണ് ചിലരുടെ വാദം. ഏതായാലും നതാലിയ ഇപ്പോള്‍ സന്തോഷവതിയാണ്.

മാര്‍പാപ്പ തന്റെ ചിത്രത്തിനു ലൈക്ക് ചെയ്തതോടെ താന്‍ അനുഗ്രഹിക്കപ്പെട്ടു എന്നാണ് നതാലിയ ആദ്യം പ്രതികരിച്ചത്. തന്റെ ഹോട്ട് ചിത്രങ്ങള്‍ തന്റെ അമ്മയ്ക്ക് ഇഷ്ടമല്ലെന്നും എ

ന്നാല്‍ മാര്‍പാപ്പ ലൈക്ക് ചെയ്തെന്നും; എന്തായാലും താന്‍ സ്വര്‍ഗ്ഗത്തില്‍തന്നെ എത്തുമെന്നും നതാലിയ പറയുന്നു.
എന്തായാലും ഇന്‍സ്റ്റഗ്രാം ലൈക്ക് വിവാദത്തില്‍ മാര്‍പാപ്പയും വത്തിക്കാനും മാധ്യമങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഓര്‍ക്കണേ അറിഞ്ഞും അറിയാതെയും സംഭവിക്കുന്ന ഇത്തരം അബദ്ധങ്ങള്‍ ഏതൊരു ആത്മീയ നേതാക്കള്‍ക്കും ഒരു പാഠമായിത്തീരട്ടെ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.