ഹരിയാനയില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചു, വിഗ്രഹത്തിനു മുമ്പില്‍ ഇരുത്താന്‍ ശ്രമിച്ചു

ഹരിയാനയില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചു, വിഗ്രഹത്തിനു മുമ്പില്‍ ഇരുത്താന്‍ ശ്രമിച്ചു

Breaking News India

ഹരിയാനയില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചു, വിഗ്രഹത്തിനു മുമ്പില്‍ ഇരുത്താന്‍ ശ്രമിച്ചു
ഗുരുഗ്രാം: ഹരിയാനയില്‍ സഭാ ആരാധന നടത്തിക്കൊണ്ടിരുന്ന പാസ്റ്ററെ വലിച്ചിറക്കി പുറത്തുകൊണ്ടുവന്നു ക്രൂരമായി തല്ലിച്ചതയ്ക്കുകയും വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ ഇരുത്താന്‍ ശ്രമിക്കുകയും ചെയ്തു.

ജനുവരി 5-ന് സോനിപാഠ് ജില്ലയിലെ ബിച്ച്പാരാ ഗ്രാമത്തിലെ ഹൌസ് ചര്‍ച്ച് പാസ്റ്ററായ ജയ്സിംഗിനെ യാണ് ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ആക്രമിച്ചത്. സ്കൂളിനോടു ചേര്‍ന്നുള്ള താമസസ്ഥലത്ത് നടത്തി വന്നിരുന്ന സഭാ ആരാധനയ്ക്കിടയില്‍ 6 പേരടങ്ങുന്ന സംഘമെത്തി തടിക്കഷണങ്ങളുമായി പാസ്റ്റര്‍ ജെയ്സിംഗിന്റെ കാലുകളിലും ദേഹത്തും അടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.

ദേഹമാസകലം മുറിവേറ്റ പാസ്റ്ററെ അക്രമികള്‍ വലിച്ചിഴച്ചുകൊണ്ടുപോയി സമീപത്തുള്ള ഒരു ക്ഷേത്രത്തിലെ വിഗ്രഹത്തിനു മുമ്പില്‍ ബലമായി ഇരുത്താനും ശ്രമിച്ചു.

പ്രദേശത്ത് മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം. പാസ്റ്റര്‍ വൈകിട്ടോടെ ഗൊഹാന പോലീസ് സ്റ്റേഷനില്‍ എത്തി, പോലീസ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു.

മെഡിസിന്‍ വാങ്ങിച്ചശേഷം പാസ്റ്ററെ കസ്റ്റഡിയില്‍ വച്ചു. നേരകത്തെ പാസ്റ്റര്‍ ഹിന്ദുക്കള്‍ക്ക് പണം നല്‍കി മതംമാറ്റുവാന്‍ ശ്രമിച്ചു എന്ന വ്യാജ പരാതിയില്‍ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. പാസ്റ്റര്‍ക്ക് ജാമ്യം ലഭിച്ചു.