സിറിയയില്‍ ക്രിസ്ത്യന്‍ വനിതയെ കല്ലെറിഞ്ഞുകൊന്നു

സിറിയയില്‍ ക്രിസ്ത്യന്‍ വനിതയെ കല്ലെറിഞ്ഞുകൊന്നു

Breaking News Middle East

സിറിയയില്‍ ക്രിസ്ത്യന്‍ വനിതയെ കല്ലെറിഞ്ഞുകൊന്നു
ഐഡ്ലിബ്: വടക്കന്‍ കൊറിയയില്‍ കുട്ടികളെ പഠിപ്പിക്കുന്ന ക്രിസ്ത്യന്‍ വനിതയെ ഇസ്ളാമിക ജിഹാദികള്‍ മാനഭംഗപ്പെടുത്തിയശേഷം കല്ലെറിഞ്ഞു കൊന്നു.

പ്രമുഖ നഗരമായ ഐഡ്ലാബില്‍ ഒരു ചര്‍ച്ചുമായി ബന്ധപ്പെട്ട് കുട്ടികളെ അറബിയും മറ്റു വിഷയങ്ങളും പടിപ്പിച്ചു വന്നിരുന്ന സൂസന്ന ഡെര്‍ ക്രികോര്‍ (60) ആണ് ജിഹാദികളുടെ പ്രത്യേക ആക്രമണത്തില്‍ ജീവന്‍ നഷ്യമായത്.
കുട്ടികളുടെ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു സൂസന്ന.

പതിവായി ചര്‍ച്ചില്‍ പങ്കെടുക്കാനുള്ള സൂസന്നയെ കാണാത്തതില്‍ സഭാ ശുശ്രൂഷകന്‍ ആളയച്ചു അന്വേഷണം നടത്തിയപ്പോള്‍ ജൂലൈ 9-നു കൊല്ലപ്പെട്ട നിലയില്‍ ജഡം കണ്ടെടുക്കുകയായിരുന്നു. നേരത്തെ അര്‍മേനിയന്‍ സ്കൂളില്‍ അദ്ധ്യാപികയായി വിരമിച്ചശേഷമാണ് സൂസന്ന പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനിറങ്ങിയത്.

ഐഡ്ലാബില്‍ ജിഹാദികള്‍ ക്രൈസ്തവരെ സമ്പൂര്‍ണ്ണമായി കുടി ഒഴിപ്പിച്ചിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് ക്രൈസ്തവര്‍ ഇവിടെനിന്നും പാലായനം ചെയ്തിരുന്നു.

എന്നാല്‍ സൂസന്ന തന്റെ സ്വന്തം സ്ഥലത്ത് ധീരമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സൂസന്നയുടെ ധീരതയെ ക്രൈസ്തവര്‍ എല്ലാവരും പ്രശംസിച്ചു.