ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഇരുന്നു പഠിച്ചാല്‍ ബുദ്ധി കൂട്ടുമെന്നു ഗവേഷകര്‍

ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഇരുന്നു പഠിച്ചാല്‍ ബുദ്ധി കൂട്ടുമെന്നു ഗവേഷകര്‍

Articles Europe Others

ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഇരുന്നു പഠിച്ചാല്‍ ബുദ്ധി കൂട്ടുമെന്നു ഗവേഷകര്‍
ലണ്ടന്‍ ‍: മനുഷ്യന്റെ ബുദ്ധി വര്‍ദ്ധിക്കാന്‍ ട്യൂബ് ലൈറ്റില്‍ സ്വാധിനമുണ്ടെന്ന് ഗവേഷകര്‍ ‍.

ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞന്മാരാണ് ഇതു സംബന്ധിച്ചു പഠനം നടത്തിയത്. സാധാരണ ബള്‍ബ്, ട്യൂബ് ലൈറ്റ്, ആര്‍ക്ക് ലാമ്പ്, സോഡിയം വേപ്പര്‍ വിളക്ക്, ഹാലജന്‍ ലൈറ്റ്, ഹീലിയം ലൈറ്റ് എന്നിങ്ങനെ പലതരം പ്രകാശങ്ങള്‍ ഉപയോഗിച്ചായിരുന്നു പഠനം.

അവസാനം തലച്ചോറിന് ഏറ്റവും ഇണങ്ങുന്നത് ട്യൂബ് ലൈറ്റാണെന്ന് പഠനത്തില്‍ കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ പഠന മുറിയില്‍ ട്യൂബ് ലൈറ്റ് ഇട്ടാല്‍ അത് അവരുടെ പഠനത്തിന് കൂടുതല്‍ സഹായകരമാകും. ബുദ്ധി തെളിയും.

പകല്‍ നേരത്തുപോലും ട്യൂബിന്റെ കീഴിലായിരുന്നു പഠിച്ചാല്‍ തലച്ചോര്‍ വളരെ പെട്ടന്നു കാര്യങ്ങള്‍ ഗ്രഹിക്കുന്നുവെന്നു ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്.

ക്ലാസ്സ് മുറികളിലും പരീക്ഷാ ഹാളിലും ആവശ്യത്തിന് വെളിച്ചം ഉറപ്പാക്കണം. അതുപോലെ കുട്ടികള്‍ ആഹാരം കഴിക്കുന്ന സ്ഥലത്തും ആവശ്യത്തിനു വെളിച്ചം ആവശ്യമാണ്.