നൈജീരിയായില്‍ ഗര്‍ഭിണി ഉള്‍പ്പെടെ 5 ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയായില്‍ ഗര്‍ഭിണി ഉള്‍പ്പെടെ 5 ക്രൈസ്തവരെ കൊലപ്പെടുത്തി

Breaking News Global

നൈജീരിയായില്‍ ഗര്‍ഭിണി ഉള്‍പ്പെടെ 5 ക്രൈസ്തവരെ കൊലപ്പെടുത്തി
ജോസ്: നൈജീരിയായില്‍ ഗര്‍ഭിണിയും രണ്ടു കുട്ടികളുടെ അമ്മയും ഉള്‍പ്പെടെ 5 ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തി.

വടക്കന്‍ നൈജീരിയായിലെ പ്ളേട്ടോ സംസ്ഥാനത്തെ ആന്‍ച ഗ്രാമത്തിലാണ് നിഷ്ഠൂര കൊലപാതകം നടന്നത്. ജൂലൈ 15-ന് രാവിലെയാണ് ആക്രമണങ്ങള്‍ നടന്നത്. മാര്‍ഗരറ്റ് വാക്കിലി (27) ഇവരുടെ കൃഷി സ്ഥലത്ത് വെട്ടേറ്റു കൊല്ലപ്പെടുകയായിരുന്നു.

ജൂലൈ 15-ന് ബാസ്സാ കൌണ്ടിയിലെ താഫിഗന ഗ്രാമത്തില്‍ നടന്ന ആക്രമണങ്ങളില്‍ തോമസ് വോളോ (46), മകന്‍ നഗ്വി തോമസ് (7) എന്നിവരും കൊല്ലപ്പെട്ടു. ബാക്കിയുള്ളവരുടെ പേരു വിവരം പുറത്തു വിട്ടിട്ടില്ല.

തീവ്രവാദികള്‍ ആന്‍ച, താഫിഗന, കപിരി, ഹക്കി, റികവചോങ്ങു എന്നീ ഗ്രാമങ്ങളില്‍ നടത്തിയ സംഘടിത ആക്രമണങ്ങളില്‍ ക്രൈസ്തവരുടെ 75 വീടുകളും രണ്ടു ആരാധനാലയങ്ങളും തകര്‍ത്തു. ബാപ്റ്റിസ്റ്റ് ചര്‍ച്ചും കത്തോലിക്കാ പള്ളിയുമാണ് തകര്‍ത്തതെന്ന് നാട്ടുകാരായ മോസസ്, ലോറന്‍സ് എന്നിവര്‍ പറഞ്ഞു.

ഫുലാനി മുസ്ളീങ്ങളാണ് ആക്രമികളെന്നും ഇവര്‍ മാരകായുധങ്ങളുമായി നിരന്തരം ആക്രമിക്കുകയാണെന്നും ക്രൈസ്തവര്‍ ആരോപിച്ചു. ജൂണ്‍ ‍, ജൂലൈ മാസങ്ങളില്‍ മാത്രം നിരവധി ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. 17 ക്രൈസ്തവരാണ് ഈ പ്രദേശങ്ങളില്‍ കൊല്ലപ്പെട്ടതെന്ന് ലോറന്‍സ് പറഞ്ഞു.

Comments are closed.