യിസ്രായേല്‍ മോചിപ്പിച്ച പലസ്തീന്‍ തടവുകാരില്‍ ക്രിസ്ത്യന്‍ സംഘടന മുന്‍ മേധാവിയും
യിസ്രായേലും പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസും തമ്മിലുള്ള ബന്ദികളും തടവുകാരും കൈമാറ്റത്തില്‍ അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയുടെ മുന്‍ മേധാവിയും ഉള്‍പ്പെടുന്നു.
ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ സഹായ സന്നദ്ധ സംഘടനയായ വേള്‍ഡ് മിഷന്റെ ഗാസയിലെ മുന്‍ ബ്രാഞ്ച് മാനേജര്‍ ആയ മുഹമ്മദ് അല്‍ ഹലാസിയെയാണ് യിസ്രായേല്‍ പുറത്തുവിട്ടത്.
ചാരിറ്റി വേള്‍ഡ് വിഷന്‍ നടത്തുന്ന ഓസ്ട്രേലിയന്‍ സഹായത്തോടെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ മാനേജരായ മുഹമ്മദ് അല്‍ ഹലാസിയെ 2016-ല്‍ യിസ്രായേല്‍ സുരക്ഷാ സേന തടഞ്ഞു വെയ്ക്കുകയും പിന്നീട് 2022-ല്‍ 12 വര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്ത് യിസ്രായേല്‍ ജയിലില്‍ കഴിഞ്ഞു വരികയായിരുന്നു.
ഹമാസിനു പണം ഒഴുക്കി എന്ന പേരിലായിരുന്നു ജയില്‍ ശിക്ഷ. ശനിയാഴ്ച യിസ്രായേലിന്റെ മൂന്നു ബന്ദികള്‍ക്ക് പകരമായി മോചിപ്പിക്കപ്പെട്ട 182 പലസ്തീന്‍ സുരക്ഷാ തടവുകാരില്‍ ഒരാളണ് മുഹമ്മദ്. താന്‍ നിരപരാധി ആണെന്നും ഹമാസിനുവേണ്ടി പണം ഒഴുക്കിയിട്ടില്ലെന്നും നേരത്തെ വിചാരണയിലുടനീളം വാദിക്കുകയും ചെയ്തിരുന്നു.
മോചിതനായപ്പോഴും അല്‍ ഹലാസി ഇതു ആവര്‍ത്തിച്ചു. ഞങ്ങള്‍ ഗാസയിലെ ജനങ്ങള്‍ക്ക് സഹായവും ആശ്വസവും നല്‍കുന്നതുകൊണ്ടാണ് അവര്‍ (യിസ്രായേലികള്‍) എന്നെ തടഞ്ഞുവച്ചത്.
മോചിതനായശേഷം ഗാസയിലെ പ്രാദേശിക മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. എന്നാല്‍ വേള്‍ഡ് വിഷന്റെ ഫോറന്‍സിക് ഓഡിറ്റിലും ഓസ്ട്രേലിയന്‍ ഗവണ്മെന്റ് അവലോകനത്തിലും ധനസഹായം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി.
ഗാസയിലെ സഹായ പദ്ധതിയെ തുരങ്കം വയ്ക്കാന്‍ യിസ്രായേല്‍ അല്‍ ഹലാസിയെ ശിക്ഷിച്ചുവെന്ന് നിരീക്ഷകര്‍ ആരോപിച്ചപ്പോള്‍ യിസ്രായേല്‍ ഈ വാദത്തെ നിഷേധിച്ചു.
അല്‍ ഹലാസിയെ മോചിപ്പിച്ചതില്‍ തനിക്ക് വലിയ ആശ്വസമുണ്ടെന്ന് വേള്‍ഡ് വിഷന്‍ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ടീം കോസെറ്റ്ലോ പ്രതികരിച്ചു. അല്‍ ഹലാസിയുടെ പിതാവ് ഖലീല്‍ യു.എന്‍. ആര്‍ ഡബ്ളിയു എ ഗാസയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.
ക്രിസ്ത്യന്‍ നേതാക്കളുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്ന ഹലാസി കുടുംബത്തിനു ഹമാസിനെതിരായ എതിര്‍പ്പിന്റെ ചരിത്രമുണ്ട്. തന്റെ ഇളയ സഹോദരന്‍ ഹമദ് ഒരിക്കല്‍ ഗാസയിലെ ഹമാസ് ഭരണത്തിനെതിരെ ഗാസയില്‍ നടന്ന അപൂര്‍വ്വ പ്രകടനത്തില്‍ പങ്കെടുത്ത് തലയ്ക്ക് പരിക്കേറ്റ വ്യക്തിയാണ്.