ഡോക്ടര്‍മാര്‍ വേണ്ട, ദൈവം മതി: ഗുരുതരമായ വൃക്ക രോഗത്തില്‍ സൌഖ്യം കിട്ടിയ 8 വയസുകാരി സുവിശേഷം പ്രസംഗിക്കുന്നു
ബ്രസീലിലെ സാവോപോളോ സംസ്ഥാനത്തെ ഒരു ചെറിയ ഗ്രമമായ വോട്ടപൊറാംഗയിലെ ഒരു ചെറിയ സഭയിലെ പാസ്റ്ററാണ് ലൂക്കോസ് സൂസ. അദ്ദേഹത്തിന്റെ മകള്‍ 8 വയസുകാരി എസ്ഥേര്‍ സൂസ പിതാവിന്റെ സഭയില്‍ ദൈവവചനം പ്രസംഗിക്കുന്നു.
എല്ലാ ആഴ്ചകളിലും എസ്ഥേര്‍ വിശ്വാസികളോട് പ്രസംഗിക്കുന്നു. സഭയിലെ വിശ്വാസികളോടു മാത്രമല്ല ലോകത്തോടും സംസാരിക്കുകയാണ്. ദൈവം തന്നെ രക്ഷിച്ച അനുഭവം ഉള്‍പ്പെടെ സുവിശേഷം പങ്കുവെയ്ക്കുന്നു.
എസ്ഥേറിന്റെ മാതാവ് അഡ്രിയാന സൂസയാണ് എസ്ഥേറിന്റെ പ്രസംഗം സോഷ്യല്‍ മീഡിയായിലൂടെ പോസ്റ്റു ചെയ്യുന്നത്. സഭയ്ക്കു പുറത്തും പ്രസംഗിക്കുവാനുള്ള ക്ഷണം എസ്ഥേറിനു ലഭിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ പറയുന്നു.
ഗുരുതരമായ വൃക്ക അണുബാധയുണ്ടായി ആശുപത്രിയില്‍ രണ്ടു മാസത്തെ ജീവിതം, ട്രാന്സ്പ്ളാന്റിനായുള്ള കാത്തിരിപ്പ്, ദിവസേനയുള്ള ഹീമോഡയാലിസിസ്-മരണത്തോട് എത്രത്തോളം അടുത്തുവെന്ന് അവള് സാക്ഷീകരിക്കുന്നു.
2021-ല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തി. ആശുപത്രി കിടക്കയില്‍വച്ച് അവള് കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു. ദൈവമേ ഡോക്ടര്‍മാര്‍വേണ്ട, എനിക്കു ദൈവം മാത്രം മതി. എസ്ഥേര്‍ വിശ്വസിക്കുന്നു ദൈവമാണ് എനിക്കു സൌഖ്യം നല്‍കിയത്.
എസ്ഥേറിന്റെ മാതാപിതാക്കള്‍ അവള് ഒരു സുവിശേഷ ഗായിക ആകുമെന്നാണ് കരുതിയിരുന്നത്. 3 വയസ്സുള്ളപ്പോള്‍ മുതല്‍ അവളുടെ പാട്ടുകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ അവള്‍ക്ക് വ്യത്യസ്തമായ ഒരു വിളി ഉണ്ടായിരുന്നു.
2019 അവസാനത്തോടെയാണ് അവളുടെ ആദ്യ പ്രസംഗം അപ്രതീക്ഷിതമായി നടക്കുന്നത്. ഞങ്ങള്‍ ഒരു കുടുംബയോഗത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയപ്പോള്‍ അവള് 91-മത്തെ സങ്കീര്‍ത്തനം ചൊല്ലി. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള് രോഗബാധിതയായി.
ഗുരുതരമായ വൃക്കരോഗം. അതോടെ കുടുംബം കൂടുതല്‍ ജാഗരൂകരായി. കര്‍ത്താവ് സൌഖ്യം നല്കിയപ്പോള് കര്‍ത്താവിനെ ഉയര്‍ത്തുന്നതില്‍ 8 വയസുകാരി എസ്ഥേര്‍ പ്രാഗല്ഭ്യം കാണിക്കുന്നു.
പ്രസംഗകയില് ശ്രദ്ധിക്കാതെ ദൈവത്തെയും ദൈവിക സന്ദേശത്തെയും മാത്രം കേന്ദ്രികരിക്കുന്ന ശൈലി പിന്തുടരാനാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നതെന്ന് എസ്ഥേറിന്റെ പ്രസംഗ ശുശ്രൂഷയെ പരാമര്‍ശിച്ചുകൊണ്ട് പാസ്റ്റര്‍ ലൂകോസ് സൂസ നിലപാട് വ്യക്തമാക്കുന്നു.

