ഭൂട്ടാന്‍ പാസ്റ്റര്‍ക്ക് ജയില്‍ മോചനം

Breaking News Global Top News

ഭൂട്ടാന്‍ പാസ്റ്റര്‍ക്ക് ജയില്‍ മോചനം
തിംഭു: ഭൂട്ടാനില്‍ അനുവാദം കൂടാതെ പ്രാര്‍ത്ഥനാ യോഗം ക്രമീകരിച്ചു എന്ന കുറ്റം ചുമത്തി ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ട പാസ്റ്റര്‍ക്ക് മോചനം ലഭിച്ചു. പാസ്റ്റര്‍ ടണ്ടിന്‍ വാങ്യാല്‍ ആണ് കേസില്‍ പിഴയൊടുക്കിയതിനെത്തുടര്‍ന്ന് ജയില്‍ മോചനം നേടിയത്.

 

പാസ്റ്റര്‍ ടണ്ടിലും സഹപ്രവര്‍ത്തകനായ പാസ്റ്റര്‍ മോണ്‍ താപ്പയും ചേര്‍ന്ന് 2014 മാര്‍ച്ചില്‍ ഖാസ്ദാനി ഗ്രാമത്തില്‍ ഒരു പ്രാര്‍ത്ഥനായോഗം ക്രമീകരിച്ചിരുന്നു. അന്ന് 30-ഓളം ഗ്രാമവാസികളായ വിശ്വാസികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. രോഗം വന്ന ഒരു കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ അവരെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

 

പാസ്റ്റര്‍ ടണ്ടിലിനു 4 വര്‍ഷത്തെ ജയില്‍വാസത്തിനും പാസ്റ്റര്‍ താപ്പയ്ക്ക് രണ്ടു വര്‍ഷത്തെ തടവിനുമായിരുന്നു വിധിച്ചത്. പിന്നീട് ടണ്ടിലിന്റെ ശിക്ഷാ കാലാവധി രണ്ടു വര്‍ഷമായി കോടതി കുറച്ചിരുന്നു. എന്നാല്‍ നേരത്തേ പാസ്റ്റര്‍ താപ്പ 1,600 യു.എസ്. ഡോളര്‍ പിഴ ഒടുക്കിയതിനാല്‍ ജയില്‍ മോചിതനായി.

 

2015 ജനുവരി 19നു പാസ്റ്റര്‍ ടണ്ടിലും 1,600 യു.എസ്. ഡോളര്‍ പിഴ ഒടുക്കിയതിനാല്‍ കോടതി ശിക്ഷയില്‍നിന്നും മോചിപ്പിക്കുകയായിരുന്നു. ബുദ്ധമത രാഷ്ട്രമായ ഭൂട്ടാനില്‍ ക്രൈസ്തവര്‍ക്ക് യാതൊരുവിധ സ്വാതന്ത്യ്രവും അനുവദിക്കുന്നില്ല. രാജ്യത്തെ ഓര്‍ത്ത് പ്രത്യേകം പ്രാര്‍ത്ഥിക്കുക.

Leave a Reply

Your email address will not be published.