ഇന്ത്യയില്‍ 2 വയസ്സില്‍ കുറവുള്ള കുട്ടികളില്‍ 85 ശതമാനത്തിനും പോഷകാഹാരം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ രണ്ടു വയസ്സുള്ള കുട്ടികളില്‍ 85 ശതമാനത്തിനും പോഷകാഹാരം ലബിക്കുന്നില്ലെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വ്വേ 2023-24 റിപ്പോര്‍ട്ട് പറയുന്നു.
6 മുതല്‍ 23 മാസം വരെ പ്രായമുള്ള കുട്ടികളില്‍ 15.3 ശതമാനം പേര്‍ക്ക് മാത്രമേ പോഷകാഹാരം ലഭിക്കുന്നുള്ളുവെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ കണ്ടെത്തല്‍.
കുട്ടികള്‍ക്ക് വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനുകള്‍, സൂഷ്മ പോഷകങ്ങള്‍, മറ്റ് പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ എന്നിവ ലഭിക്കുന്നില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ആറ് മാസത്തിനു താഴെ പ്രായമുള്ള കുട്ടികളിലെ മുലയൂട്ടല്‍ നിരക്ക് 2019-21-ല്‍ 63.7 ശതമാനത്തില്‍നിന്ന് 55.8 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, ഇറച്ചി, മീന്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുന്ന വൈവിദ്ധ്യമാര്‍ന്ന ഭക്ഷണ ക്രമമാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്.

