സ്കൂള്‍ കുട്ടികളെ പഠിപ്പിക്കുന്നത് ദൈവത്തെ വെറുക്കുക, ക്രിസ്ത്യാനിത്വം തിന്മയുടേതെന്ന്

സ്കൂള്‍ കുട്ടികളെ പഠിപ്പിക്കുന്നത് ദൈവത്തെ വെറുക്കുക, ക്രിസ്ത്യാനിത്വം തിന്മയുടേതെന്ന്

Breaking News Global

ചൈന: സ്കൂള്‍ കുട്ടികളെ പഠിപ്പിക്കുന്നത് ദൈവത്തെ വെറുക്കുക, ക്രിസ്ത്യാനിത്വം തിന്മയുടേതെന്ന്
ബീജിംഗ്: ചൈനയിലെ ക്രൈസ്തവരായ രക്ഷിതാക്കള്‍ ഇപ്പോള്‍ വലിയ ആശങ്കയിലാണ്.

തങ്ങളുടെ കുട്ടികളെ സ്കൂളില്‍ അയയ്ക്കാനോ അയയ്ക്കാതിരിക്കാനോ കഴിയാത്ത ഒരു അവസ്ഥയിലാണ്. പല സര്‍ക്കാര്‍ സ്കൂളുകളിലും അധികൃതരുടെ നിര്‍ബന്ധത്താല്‍ അദ്ധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കുന്ന ഒരു ഭാഗം ദൈവത്തെ വെറുക്കുക, ക്രിസ്ത്യാനിത്വം തിന്മയുടേതാണ് എന്ന വിഷയത്തിലാണ്.

മത പ്രവര്‍ത്തനത്തിനു നിയന്ത്രണങ്ങളും നിരോധനങ്ങളുമുള്ള നിരീശ്വര വാദ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ചൈന ഇപ്പോള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ദിവസവും നൂറുകണക്കിനു ആളുകള്‍ ക്രിസ്ത്യാനികളായിക്കൊണ്ടിരിക്കുമ്പോള്‍തന്നെ ക്രൈസ്തവര്‍ വലിയ ആശങ്കയിലും ഭയത്തിലുമാണ്.

ചൈന അതിവേഗം ക്രിസ്ത്യാനിത്വത്തിലേക്കു കുതിച്ചുകൊണ്ടിരിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ത്തന്നെ അതിനെ തടയാനായി ഭരണകൂടം ക്രിസ്ത്യന്‍ കുട്ടികളെ ദൈവത്തിനെതിരായി തിരിയുവാനുള്ള അഭ്യസനം കൂടി നല്‍കുകയാണ്. പ്രമുഖ ക്രൈസ്തവ സംഘടനയായ ബിറ്റു വിന്ററിനോടു രക്ഷിതാക്കള്‍ പങ്കുവെച്ച വിഷയങ്ങള്‍ അത്യന്തം ഗൌരവമുള്ളതാണെന്ന് നമ്മെ ചിന്തിപ്പിക്കുന്നു.

18 വയസ്സിനു താഴെയുള്ള കുട്ടികളെ മതപരമായ ആരാധനകളിലോ, പ്രവര്‍ത്തനങ്ങളിലോ പങ്കെടുപ്പിക്കരുതെന്ന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ പാഠ്യ പദ്ധതിയില്‍ ചൈനയുടെ വിപ്ളവ നേതാക്കളെക്കുറിച്ചും നിരീശ്വര വാദത്തെക്കുറിച്ചുമൊക്കെ പഠിപ്പിക്കുന്നു.

തങ്ങളുടെ കുട്ടികള്‍ ഭാവിയില്‍ ദൈവവിശ്വാസമില്ലാത്തവരായിത്തീരുമോ എന്നു രക്ഷിതാക്കള്‍ ഭയപ്പെടുന്നു. മികച്ച വിദ്യാഭ്യാസത്തിനു വിപരീതമായി പഠിപ്പിച്ചാല്‍ സ്കൂളുകളില്‍ വിടണമോ എന്നുപോലും പലരും ചിന്തിക്കുന്നു. ഇതിനെത്തുടര്‍ന്നാണ് ധനികരായ നല്ലൊരു വിഭാഗം ആളുകളും കുട്ടികളെ വിദേശത്താണ് പഠിപ്പിക്കുന്നത്.