ബ്രിട്ടനില്‍ ക്രൈസ്തവരുടെ എണ്ണം കുറഞ്ഞു വരുന്നു

ബ്രിട്ടനില്‍ ക്രൈസ്തവരുടെ എണ്ണം കുറഞ്ഞു വരുന്നു

Breaking News Europe

ബ്രിട്ടനില്‍ ക്രൈസ്തവരുടെ എണ്ണം കുറഞ്ഞു വരുന്നു
ലണ്ടന്‍ ‍: ലോകത്ത് ക്രൈസ്തവ ജനത അധിവസിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്ന ബ്രിട്ടനില്‍ അടുത്ത കുറെ വര്‍ഷങ്ങളായി ക്രൈസ്തവരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്.

ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റ്യൂഡ്സ് സര്‍വ്വേ പ്രകാരം ക്രൈസ്തവരുടെ എണ്ണം 2008-നും 1983-നും ഇടയില്‍ 38 ശതമാനം കുറവുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 40 ശതമാനം കുറവുണ്ടായിരിക്കുന്നു. എന്നാല്‍ മറുവശത്ത് മുസ്ളീങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവും ഉണ്ടായിരിക്കുന്നു.

1983-മുതല്‍ 2008-വരെ 3 ശതമാനം ആയിരുന്നു വര്‍ദ്ധനവ് എങ്കില്‍ 2018-ല്‍ എത്തിയപ്പോഴേക്കും 6 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു. 3,879 പേരിലായിരുന്നു സംഘടന അഭിപ്രായ സര്‍വ്വേ നടത്തിയത്.

ഇവരില്‍ ക്രൈസ്തവ മാര്‍ഗ്ഗത്തിനായി അനുകൂലിക്കുന്നവര്‍ 51 ശതമാനം മാത്രമാണ്. ഒരു കാലത്ത് ലോകത്തിന്റെ വിവിധയിടങ്ങളില്‍ ക്രൈസ്തവ മിഷണറിമാരെ അയയ്ക്കുന്നതിലും മറ്റും മുമ്പന്തിയില്‍ നിന്നിരുന്ന രാജ്യമായിരുന്നു ബ്രിട്ടന്‍ ‍.