2025-ല്‍ യുഎസിലെ പ്രോ-ലൈഫ് സംസ്ഥാനങ്ങളില്‍ നടന്നത് 91000 ഗര്‍ഭ ഛിദ്രങ്ങള്‍
യുഎസിലെ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഗര്‍ഭഛിദ്രം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്ളാന്‍ഡ് പേരന്റ് ഹുഡിന്റെ മുന്‍ ഗവേഷണ വിഭാഗം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ടെലി ഹെല്‍ത്ത് ഗര്‍ഭഛിദ്രങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന വ്യാപനമാണ് ഇതിനു കാരണമെന്ന് പ്രോ-ലൈഫ് വക്താക്കള്‍ പറയുന്നു.
കഴിഞ്ഞ മാസം അവസാനം ഗട്ട്മാക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം യുഎസില്‍ ഏകദേശം 1,126,000 ഗര്‍ഭ ഛിദ്രങ്ങള്‍ നടന്നതായി കണക്കാക്കപ്പെടുന്നു.
2024-ല്‍ ഇത്1,124,000 ആയിരുന്നു കണക്ക്. മൊത്തത്തില്‍ ശക്തമായ പ്രോ-ലൈഫ് നിയമങ്ങളുള്ള സംസ്ഥാനങ്ങളില്‍ താമസിക്കുന്ന 91,000 സ്ത്രീകള്‍ 2025-ല്‍ ടെലിഹെല്‍ത്ത് ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയതായി ഗട്ട്മാക്കറിന്റെ ഡാറ്റാ സൂചിപ്പിക്കുന്നു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനത്തിലധികം വര്‍ദ്ധനവ്.
2025-ല്‍ ഗര്‍ഭഛിദ്രം നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന 62,000 സ്ത്രീകള്‍ ഗര്‍ഭ ഛിദ്രത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തു.

