ഫുട്ബോള്‍ കോര്‍ട്ടില്‍ പ്രാര്‍ത്ഥന: കോച്ചിനെതിരായ നടപടി

ഫുട്ബോള്‍ കോര്‍ട്ടില്‍ പ്രാര്‍ത്ഥന: കോച്ചിനെതിരായ നടപടി

Breaking News USA

ഫുട്ബോള്‍ കോര്‍ട്ടില്‍ പ്രാര്‍ത്ഥന: കോച്ചിനെതിരായ നടപടി യു.എസ്. കോടതി റദ്ദാക്കി
വാഷിംഗ്ടണ്‍ ‍: യു.എസിലെ പബ്ളിക് സ്കൂള്‍ മൈതാനത്ത് ഫുട്ബോള്‍ കളിക്കുശേഷം കളിക്കാരുമായി പ്രാര്‍ത്ഥിച്ചു എന്ന കുറ്റത്തിനു ജോലി നഷ്ടപ്പെട്ട കോച്ചിനു സുപ്രീം കോടതിയില്‍ വിജയം.

വാഷിംഗ്ടണിലെ കിറ്റ്സാപ് കൌണ്ടിയിലെ ബ്രമര്‍ട്ടണ്‍ ഹൈസ്കൂള്‍ ഡിസ്ട്രിക്കിലെ മുന്‍ ഫുട്ബോള്‍ കോച്ച് ജോസഫ് കെന്നഡിക്കാണ് കോടതിയില്‍നിന്നും നീതി ലഭിച്ചത്.

2008-ല്‍ ഈ സ്കൂളില്‍ കോച്ചായി ജോലിയില്‍ പ്രവേശിച്ച കെന്നഡി ഫുട്ബോള്‍ കളിക്കുശേഷം കളിക്കാരുമൊത്ത് മൈതാനത്ത് പ്രാര്‍ത്ഥിക്കുമായിരുന്നു. 2015-ല്‍ സ്കൂള്‍ അധികൃതര്‍ കെന്നഡിയെ ഇക്കാരണത്താല്‍ ശാസിക്കുകയും പ്രാര്‍ത്ഥന അവസാനിപ്പിക്കണെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കെന്നഡി മൈതാനത്തെ പ്രാര്‍ത്ഥന അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ വ്യക്തിപരമായി ആര്‍ക്കെങ്കിലും പ്രാര്‍ത്ഥിക്കണണെന്നുണ്ടെങ്കില്‍ സ്വകാര്യമായി പ്രാര്‍ത്ഥിക്കാമെന്ന് അംഗങ്ങളോട് അറിയിച്ചപ്പോള്‍ ചിലര്‍ സമ്മതിക്കുകയും തുടര്‍ന്നു കെന്നഡി സ്വകാര്യമായി പ്രാര്‍ത്ഥന നയിക്കുകയും ചെയ്തു.

എന്നാല്‍ സ്കൂള്‍ അധികൃതര്‍ കെന്നഡിയെ സ്കൂളില്‍നിന്നു പുറത്താക്കുകയാണ് ചെയ്തത്. ഇതേത്തുടര്‍ന്നു കോടതിയെ സമീപിച്ചു. കേസ് നടപടികള്‍ നീണ്ടുപോയി. സുപ്രീം കോടതിവരെയെത്തിയ ഈ കേസില്‍ കെന്നഡിക്കെതിരായി സ്കൂള്‍ നടത്തിയ ശിക്ഷാ നടപടി തെറ്റാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിക്കുകയായിരുന്നു.

തനിക്ക് മതപരമായ സ്വാതന്ത്ര്യം രാജ്യത്തുണ്ടെന്ന് അറ്റോര്‍ണി ജെറമി ഡയസ് മുഖേന വാദിക്കുകയായിരുന്നു. കോടതി വിധി വന്നശേഷം കെന്നഡി കോടതിയുടെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.