സൂര്യനില്‍ ഭൂമിയുടെ അഞ്ച് മടങ്ങ് വലിപ്പത്തില്‍ ഭീമന്‍ കളങ്കം
സൂര്യനില്‍ ഭൂമിയുടെ അഞ്ച് മടങ്ങ് വലിപ്പമുള്ള സൌര കളങ്കം ദൃശ്യമായി. എആര്‍ 3190 എന്ന് നാമകരണം ചെയ്തിരിക്കുന്ന സണ്‍സ്പോട്ടിന് വീണ്ടും വലിപ്പം വര്‍ദ്ധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
പതിനൊന്ന് വര്‍ഷം കൂടുമ്പോഴും ഇവയുടെ എണ്ണം കൂടിവരുന്നുണ്ട്. 2025-ല്‍ വര്‍ദ്ധന പരമാവധി എത്തുമെന്നാണ് കരുതുന്നത്. സൂര്യനില്‍ ഇരുണ്ടതും ചൂടുകുറഞ്ഞതുമായ ഭാഗമാണ് സൌരകളങ്കം എന്ന പേരില്‍ അറിയപ്പെടുന്നത്.
സൂര്യനിലെ കാന്തമണ്ഡലത്തിലെ ഊര്‍ജ്ജം പെട്ടന്ന് പുറത്തേക്ക് വമിക്കുമ്പോള്‍ വലിയ തോതില്‍ സൌരജ്വാലകള്‍ പുറത്തേക്കു തെറിക്കും.
ചാര്‍ജ്ജുള്ള ഇവയിലെ കണങ്ങള്‍ക്ക് ഭൂമിയുടെ അന്തരീക്ഷത്തില്‍ അതിശക്തമായ സ്വാധീനം ചെലുത്താനാകും. വാര്‍ത്താ വിനിമയ ഉപഗ്രങ്ങള്‍ , വൈദ്യുതി വിതരണം, വ്യോമോ ഗതാഗതം തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ സൂര്യ കളങ്കം മൂലമുണ്ടാകുന്ന വികിരണങ്ങള്‍ ബാധിക്കാറുണ്ട്.
ഭൂമിക്കു നേരെ കാണുന്ന വലിയ സൂര്യ കളങ്കങ്ങളെ ശാസ്ത്രലോകം ഗൌരവത്തോടെയാണ് കാണുന്നത്.
ഈ സമയത്ത് നഗ്ന നേത്രങ്ങള്‍കൊണ്ട്സൂര്യനെ നോക്കുന്നത് അപകടകരമാണ്.

