രാജ്യത്ത് കെട്ടിക്കിടക്കുന്നത് അഞ്ച് കോടി കേസുകള്‍

രാജ്യത്ത് കെട്ടിക്കിടക്കുന്നത് അഞ്ച് കോടി കേസുകള്‍

Breaking News India

രാജ്യത്ത് കെട്ടിക്കിടക്കുന്നത് അഞ്ച് കോടി കേസുകള്‍
ന്യൂഡെല്‍ഹി: രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി കേസുകള്‍ ‍.

25 ഹൈക്കോടതികളിലായി 59 ലക്ഷത്തിലധികവും സുപ്രീം കോടതിയില്‍ 69,000 ത്തിലധികവും കേസുകളാണ് തീര്‍പ്പാകാതെ കിടക്കുന്നത്.

കീഴ്ക്കോടതികളില്‍ മാത്രം 4.3 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

ഫെബ്രുവരി ഒന്നു വരെയുള്ള കണക്ക് അനുസരിച്ച് 69,511 കേസുകളാണ് സുപ്രീം കോടതിയിലുള്ളത്.

ഹൈക്കോടതികളില്‍ 59,87,477 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്.

ഇതില്‍ 10.30 ലക്ഷം കേസുകള്‍ അലഹബാദ് ഹൈക്കോടതിയില്‍ മാത്രമാണെന്നും നിയമമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.