ടെക്സാസ് സംസ്ഥാനത്ത് പ്രാഥമിക വിദ്യാലയങ്ങളില്‍ ബൈബിള്‍ പാഠ്യ പദ്ധതി അംഗീകരിക്കുന്നു
യു.എസിലെ ടെക്സാസ് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എജ്യൂക്കേഷന്‍ എലിമെന്ററി സ്കൂളുകളില്‍ ഓപ്ഷണല്‍ ബൈബിള്‍ അധിഷ്ഠിത പഠിപ്പിക്കലുകള്‍ അവതരിപ്പിക്കുന്ന ഒരു പുതിയ പാഠ്യ പദ്ധതിക്ക് അംഗീകാരം നല്കി.
അഞ്ചാം ക്ളാസ് വരെയുള്ള കിന്റര്‍ഗാര്‍ട്ടനിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഷയങ്ങളില്‍ പ്രത്യേകിച്ച് വായന, ഭാഷാകലകള് എന്നിവയിലേക്ക് ബൈബിള്‍ പഠിപ്പിക്കലുകള്‍ സന്നിവേശിപ്പിക്കാന്‍ ജില്ലകര്‍ക്ക് ഐച്ഛികമായ പാഠ്യ പദ്ധതി ലക്ഷ്യമിടുന്നു.
പാഠങ്ങള്‍ നടപ്പിലാക്കണണോ എന്ന് ജില്ലകള്‍ക്ക് തിരഞ്ഞെടുക്കാമെങ്കിലും അത് തിരഞ്ഞെടുക്കുന്നവര്‍ക്ക് അധിക സംസ്ഥാന ധന സഹായം ലഭിക്കും.
കഴിഞ്ഞ ആഴ്ച ആദ്യം നടന്ന പ്രാഥമിക വോട്ടെടുപ്പിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച നടന്ന അന്തിമ വോട്ടെടുപ്പ് നടന്നത്.
ബോര്‍ഡിലെ 15 അംഗങ്ങള്‍ കെ-5 പബ്ളിക് സ്കൂള്‍ ക്ളാസ് മുറികളില്‍ ഉപയോഗിക്കുന്നതിനായി ടെക്സാസ് എജ്യൂക്കേഷന്‍ ഏജന്‍സി (റ്റിഇഎ) ഈ വര്‍ഷമാദ്യം നിര്‍ദ്ദേശിച്ച ഒരു പാഠ്യ പദ്ധതിയായ ബ്ളൂബോണറ്റ് ലേണിംഗിനെ അംഗീകരിച്ചു.
റിപ്പബ്ളിക്കന്‍ നിയന്ത്രിത സംസ്ഥാന നിയമസഭ 2023-ല്‍ പാസ്സാക്കിയ നിയമ നിര്‍മ്മാണത്തെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഏജന്‍സി ഇതിനു തുടക്കം കുറിച്ചത്.
ഈ വസന്തകാലത്ത് പാഠ്യപദ്ധതി സാമഗ്രികള്‍ പൊതുവായി ലഭ്യമാക്കി.
ടെക്സാസ് ഉദ്യോഗസ്ഥര്‍ വരുന്ന അദ്ധ്യയന വര്‍ഷത്തില്‍ അവ നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതിനെതിരെ ചില സംഘടനകള്‍ രംഗത്തു വരുകയുണ്ടായി.

