ജനം കര്‍ത്താവിങ്കലേക്ക് ചായുന്നു; യു.എസില്‍ ബൈബിള്‍ വില്‍പ്പന കുതിച്ചുയരുന്നു

ജനം കര്‍ത്താവിങ്കലേക്ക് ചായുന്നു; യു.എസില്‍ ബൈബിള്‍ വില്‍പ്പന കുതിച്ചുയരുന്നു

Breaking News USA

ജനം കര്‍ത്താവിങ്കലേക്ക് ചായുന്നു; യു.എസില്‍ ബൈബിള്‍ വില്‍പ്പന കുതിച്ചുയരുന്നു

അമേരിക്കയിലെ ജന ജീവിത രീതിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനം കര്‍ത്താവിങ്കലേക്കു കൂടുതല്‍ ചായുന്നതായി പ്രത്യക്ഷത്തിലുള്ള തെളിവ്.

രാജ്യത്ത് ബൈബിള്‍ വില്‍പന മുമ്പത്തേക്കാള്‍ കൂടുതല്‍ കുതിച്ചുയരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നതനുസരിച്ച് ഈ വര്‍ഷം ഒക്ടോബര്‍ അവസാനം വരെ ബൈബിള്‍ വില്‍പനയില്‍ 22 ശതമാനം വര്‍ദ്ധനവുണ്ടായി.

ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ബൈബിള്‍ പ്രസിദ്ധീകരണത്തിന്റെ ഒരു സുവര്‍ണ്ണ കാലഘട്ടമായി മാറുന്നു.

2019-ല്‍ 9.7 ദശലക്ഷത്തില്‍നിന്ന് 2023-ല്‍ 14.2 ദശലക്ഷമായി വര്‍ദ്ധിച്ചു. എന്തുകൊണ്ടാണ് ബൈബിള്‍ വില്‍പന ഇത്ര ധ്രുതഗതിയില്‍ വര്‍ദ്ധിക്കുന്നതെന്നു ചോദിച്ചാല്‍ മറുപടി, ലോകത്തിലെ അരാജകത്വവും അനിശ്ചിതത്വവും മറ്റ് ഘടകങ്ങള്‍ക്കൊപ്പം ആളുകളെ കര്‍ത്താവിങ്കലേക്കു തിരിച്ചു വരുത്തുന്നതായി തോന്നുന്നു.

റിപ്പോര്‍ട്ടില്‍ പറയുന്നു. ആളുകള്‍ സ്വയം ഉള്‍ക്കണ്ഠ അനുഭവിക്കുന്നു. അല്ലെങ്കില്‍ അവരുടെ മക്കളെയും പേരക്കുട്ടികളെയും കുറിച്ച് അവര്‍ ആശങ്കപ്പെടുന്നതാണ്.

ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ പബ്ളിക്കേഷന്‍ അസോസിയേഷന്‍ പ്രസിഡന്റ് ജെഫ് ക്രോസ്ബി വാള്‍സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.

അടുത്തിടെ നടത്തിയ ചില സര്‍വ്വേകളില്‍ യു.എസില്‍ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ബൈബിള്‍ വായന ശീലമാക്കുന്നവരും ആത്മീയ കാര്യങ്ങളില്‍ മുന്‍ഗണന നല്‍കുന്നവരുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.