ശ്രീലങ്ക: സര്‍ക്കാര്‍ നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്ന് സുവിശേഷകര്‍ ആശങ്കപ്പെടുന്നു

ശ്രീലങ്ക: സര്‍ക്കാര്‍ നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്ന് സുവിശേഷകര്‍ ആശങ്കപ്പെടുന്നു

Breaking News Global

ശ്രീലങ്ക: സര്‍ക്കാര്‍ നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്ന് സുവിശേഷകര്‍ ആശങ്കപ്പെടുന്നു

കൊളംബോ: ബുദ്ധമത ഭൂരിപക്ഷമുള്ള ശ്രീലങ്കയിലെ ഒരു ദേശീയ ഇവാഞ്ചലിക്കല്‍ അസോസിയേഷന്‍ പുതിയ സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കിയാല്‍ രാജ്യത്തെ ന്യൂനപക്ഷ വിശ്വാസ വിഭാഗങ്ങള്‍ക്ക് മതസ്വാതന്ത്ര്യമോ വിശ്വാസമോ നിയന്ത്രിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പള്ളികള്‍ ഉള്‍പ്പെടെയുള്ള പുതിയ ആരാധനാലയങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ആവശ്യമായ 2022-ല്‍ പുറപ്പെടുവിച്ച സര്‍ക്കുലറിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശമെന്ന് നാഷണല്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ അലയന്‍സ് ഓഫ് ശ്രീലങ്ക (എന്‍സിഇഎഎസ്എല്‍) ഒരു പ്രസ്താവനയില്‍ മുന്നറയിപ്പു നല്‍കി.

നിലവിലുള്ള സര്‍ക്കുലറും നിര്‍ദ്ദിഷ്ട് നിര്‍ബന്ധിത രജിസ്ട്രേഷനും കാരണം പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍, ശ്രീലങ്കയിലുടനീളമുള്ള സ്വതന്ത്ര സുവിശേഷ വിഹിത സഭകള്‍, അവരുടെ മതസ്വാതന്ത്ര്യത്തിന്മേലുള്ള അനിശ്ചിതത്വവും സാദ്ധ്യതയുള്ള ലംഘനവും നേരിടുന്നു.

എന്‍സിഇഎഎസ്എല്‍ന്റെ മതസ്വാതന്ത്ര്യ കമ്മീഷന്‍ മേധാവി മൈക്ക് ഗബ്രിയേല്‍ പറഞ്ഞു.

പലപ്പോഴും പള്ളികളും മതപരമായ പ്രവര്‍ത്തനങ്ങളും രജിസ്റ്റര്‍ ചെയ്യുകയോ നിര്‍ത്തുകയോ ചെയ്യാന്‍ പോലീസും പ്രാദേശിക അധികാരികളും ചര്‍ച്ചുകളോട് ആവശ്യപ്പെടുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് ശ്രീലങ്കന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 10,14,12 എന്നിവയിലെ മതസ്വാതന്ത്ര്യത്തിനും വിവേചനത്തിനും ഭരണഘടനാപരമായ ഉറപ്പുകള്‍ ഇല്ലാതാക്കുന്നു. ഗബ്രിയേല്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.