ക്രിസ്തീയ വിശ്വാസത്തില്‍ പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ താല്‍പ്പര്യം കാണിക്കുന്ന ഒരു രാഷ്ട്രം

ക്രിസ്തീയ വിശ്വാസത്തില്‍ പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ താല്‍പ്പര്യം കാണിക്കുന്ന ഒരു രാഷ്ട്രം

Breaking News Europe

ക്രിസ്തീയ വിശ്വാസത്തില്‍ പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ താല്‍പ്പര്യം കാണിക്കുന്ന ഒരു രാഷ്ട്രം

പൊതുവേ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വിശ്വാസത്തില്‍ മുന്‍പത്നിയില്‍ നില്‍ക്കുന്നവരാണ് സ്ത്രീകള്‍ എന്ന കാഴ്ചപ്പാടാണ് ചരിത്രപരമായി ലോകത്ത് കണ്ടുവരുന്നത്.

എന്നാല്‍ ആ ധാരണയ്ക്കു വിപരീതമായി ഒരു ഫലമുണ്ടായ ഒരു രാജ്യമാണ് യൂറോപ്യന്‍ രാജ്യമായ ഫിന്‍ലാന്‍ഡില്‍ സമീപകാലത്തു കണ്ടുവരുന്ന ഒരു പ്രക്രീയ.

അടുത്തകാലത്ത് ഫിന്‍ലാന്‍ഡിലെ യുവാക്കള്‍ക്കിടയില്‍ യുവതികളേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ക്രിസ്തീയ വിശ്വാസത്തില്‍ പ്രതിജ്ഞാബദ്ധരാകുന്നത് വര്‍ദ്ധിച്ചുവരുന്നതായി ഒരു പഠനത്തില്‍ കണ്ടെത്തി.

ഈസ്റ്റേണ്‍ ഫിന്‍ലാന്‍ഡ് സര്‍വ്വകലാശാലയിലെ പ്രായോഗിക ദൈവശാസ്ത്ര പ്രൊഫസറായ കിറ്റി ടര്‍വോ വിമെല കണ്‍ഫര്‍മേഷന്‍ തയ്യാറെടുപ്പ് ക്യാമ്പുകളില്‍ പങ്കെടുക്കുന്ന യുവാക്കളെക്കുറിച്ച് ഗവേഷണം നടത്തുകയുണ്ടായി.

14-നും 15-നും ഇടയില്‍ പ്രായമുള്ളവര്‍ക്കായുള്ള ക്യാമ്പുകള്‍ 2019 മുതല്‍ നടത്തിയ പഠനത്തില്‍ കൌമാരക്കാരായ പെണ്‍കുട്ടികളില്‍ ഏകദേശം മൂന്നിലൊന്ന് പേര്‍ ദൈവത്തില്‍ വിശ്വാസം ഉണ്ടെന്ന് പറഞ്ഞു.

ആണ്‍കുട്ടികളിലും ദൈവത്തിലുള്ള വിശ്വാസം വര്‍ദ്ധിക്കുകയുണ്ടായി. 2023-ല്‍ പകുതി ആണ്‍കുട്ടികളും 50 ശതമാനം ദൈവവിശ്വാസം പ്രകടിപ്പിക്കുന്നു. 2024-ല്‍ അത് 62 ശതമാനമായി വര്‍ദ്ധിച്ചു.

അതുപോലെ ക്രിസ്തുവിശ്വാസത്തില്‍ താല്‍പ്പര്യമുള്ള കൌമാരക്കാരായ പെണ്‍കുട്ടികളുടെ ശതമാനവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.